BREAKING NEWS

എന്റെ പിതാവിനെ കൊന്നവനാണ്, എന്നെയും കൊല്ലും, ജഡ്ജിമാര്‍ പ്രതിക്കൊപ്പം നിന്നു, കോടതി ഇരയ്ക്ക് നീതി നൽകാതെ വേട്ടക്കാരന് സംരക്ഷിക്കുകയാണ്, ഗുരുതര ആരോപണവുമായിഉന്നാവ് ബലാത്സംഗ കേസിലെ അതിജീവിത

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിലെ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൻഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിയെ വിമർശിച്ച് ഉന്നാവിലെ അതിജീവിത. സെൻഗാറിന് ജാമ്യം ലഭിച്ചതോടെ തന്റെ ജീവന് ഭീഷണിയുണ്ട്. സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതിജീവിത പറഞ്ഞു. ബലാത്സംഗക്കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചത് ജഡ്ജിമാർ പ്രതിക്കൊപ്പം നിന്നതുകൊണ്ടാണെന്നും അതീജീവിത പറഞ്ഞു.

കേസിൽ സിബിഐയ്ക്കും വീഴ്ച പറ്റി. തന്നെ കുൽദീപ് സിംഗ് സെൻഗാർ ഇല്ലാതാക്കുമെന്നും, ജീവന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു. ദില്ലി ഹൈക്കോടതി ബലാത്സംഗ കേസിൽ ഇരയ്ക്ക് നീതി നൽകാതെ വേട്ടക്കാരന് നീതി നൽകുകയാണ്. സെൻഗാറിന് ജാമ്യം ലഭിച്ചതോടെ തന്റെ ജീവന് വീണ്ടും ഭീഷണിയുണ്ട്. ഇയാൾക്ക് ജാമ്യം നൽകിയത് തെറ്റാണ്, എന്‍റെ പിതാവിനെ അടക്കം കൊലപ്പെടുത്തിയ വ്യക്തിയാണ്, തന്നെയും കൊല്ലും- യുവതി പറയുന്നു. പാവപ്പെട്ടവനാണ് ജയിലിലെങ്കിൽ ഇത്തരം സൗകര്യങ്ങൾ ലഭിക്കുമോ. വലിയ ആളുകൾക്ക് പരോൾ അടക്കം നൽകി ഒത്തു കളിക്കുകയാണ്. ഇവരെല്ലാം തമ്മിൽ ഒന്നിച്ചു പോകുകയാണെന്നും അതിജീവിത കുറ്റപ്പെടുത്തി. ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ എന്നോട് നീതി കാട്ടിയില്ല.

സെൻഗാറിന് അനൂകൂലമായി ജഡ്ജിമാർ പ്രവർത്തിച്ചു. താൻ പറയുന്നത് ഹൈക്കോടതിക്ക് എതിരെയല്ല. അവിടുത്തെ രണ്ട് ജഡ്ജിമാർ പ്രതിക്ക് അനുകൂലമായി പ്രവർത്തിച്ചു എന്നാണ്. ഇത്തരമൊരു ഉത്തരവ് രാജ്യത്ത് തന്നെ ആദ്യമാണ്. ഇരയോട് കോടതി ദയയാണ് കാണിക്കേണ്ടത്. ഇവർക്കും കുടുംബവും മക്കളും ഒക്കെ ഉള്ളതല്ലേയെന്നും യുവതി ചോദിക്കുന്നു. സിബിഐ അഭിഭാഷകരും ബിജെപി നേതാവിന് ജാമ്യം കിട്ടാൻ സഹായിച്ചു. എൻറെ അഭിഭാഷകൻ വാദിച്ചത് പോലെ തന്നെ സിബിഐ അഭിഭാഷകരും വാദിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു പ്രതിക്ക് പരോൾ അടക്കം നൽകാൻ സർക്കാർ കൂട്ടുനിന്നുവെന്നും അതിജീവിത ആരോപിച്ചു

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026