BREAKING NEWS

പിള്ളാരേ എന്തൊരിന്നിങ്സാ ഇത്!! 19 പന്തിൽ ഒരു റൺസ് പോലും അടിച്ചെടുക്കാനാകാതെ ഓപ്പണർ മൊഹമ്മദ് ഹെയറിൽ, 7 പന്തിൽ സംപൂജ്യനായി മറ്റൊരു ഓപ്പണർ, മലേഷ്യൻ നിരയിൽ രണ്ടക്കം കണ്ടത് നാലുപേർ… അടിച്ചോടിച്ച് അഭിഗ്യാൻ കുണ്ടു (125 പന്തിൽ 209*), എറിഞ്ഞിട്ട് ദീപേഷ് ദേവേന്ദ്രൻ (5 വിക്കറ്റ്)… അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്ക് 315 റൺസിന്റെ ത്രസിപ്പിക്കും ജയം

· · 1 min read
Share: Copied!

ദുബായ്: എന്തൊരു കളിയാണ് മക്കളേ ഇത്… 19 പന്ത് നേരിട്ടിട്ടും ഒരു റൺസുപോലുമെടുക്കാനാകാതെ ഓപ്പണർ മൊഹമ്മദ് ഹെയറിൽ. ഏഴ് പന്ത് നേരിട്ട മറ്റൊരു ഓപ്പണർ ആസിബ് വാജ്ദിക്കും അക്കൗണ്ട് തുറക്കാനായില്ല. മൊഹമ്മഹ് അഫിനിദും ക്യാപ്റ്റൻ ഡീസ പാട്രോയും പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും നടന്നില്ല… അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യയെ അടിച്ചും എറിഞ്ഞും 93 ൽ ഒതുക്കിയതോടെ ഇന്ത്യയ്ക്ക് 315 റൺസിന്റെ ത്രസിപ്പിക്കും വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഗ്യാൻ കുണ്ടുവിൻറെ ഇരട്ട സെഞ്ചുറി മികവിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്തപ്പോൾ മലേഷ്യയുടെ യുദ്ധം 32.1 ഓവറിൽ 93 റൺസിന് അവസാനിച്ചു.

ഒമ്പതാമനായി ക്രീസിലെത്തിയ 35 റൺസെടുത്ത ഹംസ പാംഗിയാണ് മലേഷ്യയുടെ ടോപ് സ്കോറർ. 13 റൺസെടുത്ത ക്യാപ്റ്റൻ ഡീസ പാട്രോയും 12 റൺസെടുത്ത മുഹമ്മദ് അഫിനിദും 10 റൺസെടുത്ത ജാഷ്വിൻ കൃഷ്ണമൂർത്തിയും മാത്രമാണ് മലേഷ്യൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ 22 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്തപ്പോൾ ഉദ്ധവ് മോഹൻ രണ്ടു വിക്കറ്റെടുത്തു. സ്കോർ ഇന്ത്യ 50 ഓവറിൽ 408-7, മലേഷ്യ 32.1 ഓവറിൽ 93ന് ഓൾ ഔട്ട്.

ഇന്ത്യ പടുത്തുയർത്തിയ റൺമലയ്ക്കു മുന്നിലേക്ക് ബാറ്റുവീശിയ മലേഷ്യക്ക് തുടക്കം മുതൽ അടിതെറ്റി. 38-7ലേക്കും 57-8ലേക്കും വീണ മലേഷ്യയെ ഹംസ പാംഗിയുടെ പോരാട്ടമാണ് 93 റൺസിലേക്കെങ്കിലും എത്തിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 125 പന്തിൽ 209 റൺസുമായി പുറത്താവാതെ നിന്ന അഭിഗ്യാൻ കുണ്ടുവിൻറെ ഇരട്ട സെഞ്ചുറി കരുത്തിലാണ് കൂറ്റൻ സ്കോർ കുറിച്ചത്.125 പന്തുകൾ നേരിട്ട കുണ്ടു ഒമ്പത് സിക്‌സും 17 ഫോറും നേടി. വേദാന്ത് ത്രിവേദി (106 പന്തിൽ 90), വൈഭവ് സൂര്യവൻഷി (26 പന്തിൽ 50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മുഹമ്മദ് അക്രം മലേഷ്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ബിയിൽ യുഎഇ, പാകിസ്ഥാൻ എന്നിവരെ തോൽപ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു. പാക്കിസ്ഥാനെതിരെ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം ആരോൺ ജോർജ്, ഹെനിൽ പട്ടേൽ എന്നിവർ ഇന്ന് പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല. പകരം ഹർവൻഷ് പങ്കാലിയ, കിഷൻ കുമാർ സിംഗ് എന്നിവർ ടീമിലെത്തി.

രാഹുലിനും സോണിയയ്ക്കും എതിരെയുള്ള നാഷണൽ ഹെറാൾഡ് കേസ് സ്വകാര്യവ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എഫ്ഐആർ അടിസ്ഥാനത്തിലുള്ളതല്ല!! ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധനപ്രകാരം കേസ് പരിഗണിക്കാൻ വിസമ്മതിച്ച് കോടതി, സത്യം വിജയിച്ചെന്ന്’ കോൺഗ്രസ്

BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026
BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026
BREAKING NEWS
നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പ...
01 Nov 2026
BREAKING NEWS
'ചലോ ദില്ലി', ജനസാ​ഗരത്തിൽ പ്രകമ്പനം കൊണ്ട് ഡൽഹി; ' ഇത് ഭാരതത്തിന്‍റെ ശബ്‌ദം, ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും': രാഹുൽ ​ഗാന്ധി
01 Nov 2026