BREAKING NEWS

പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരി​ഗണിക്കുന്നു, പരമാവധി ശിക്ഷയില്ല!! എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ്, 5 ലക്ഷം അതിജീവിതയ്ക്ക് നൽകണം, പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം 3 വർഷം തടവ്

· · 1 min read
Share: Copied!

കൊച്ചി: മലയാള സിനിമയെ പിടിച്ചുകുലുക്കിയ നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികൾക്കുള്ള ശിക്ഷാവിധിയെത്തി. എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി വിധിച്ചത്, പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം 3 വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

കേസിൽ പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരി​ഗണിക്കുന്നുവെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. അതുപോലെ പ്രതികൾ ഓരോരുത്തരിൽ നിന്നും 50000 രൂപ വീതം പിഴ ഈടാക്കണമെന്നും അതിൽ 5 ലക്ഷം അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു

ഇന്ന് ഉച്ചകഴിഞ്ഞ് 4.40.ഓടെയാണ് 6 പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചത്. പൂജപ്പുര ജയിലിലായിരുന്ന പ്രതികളെ രാവിലെ പതിനൊന്നരയോടെയാണ് കോടതിയിലെത്തിച്ചത്. അതേസമയം പ്രതികൾ കുടുംബ പശ്ചാത്തലം വിവരിച്ച് കോടതിയുടെ അനുകമ്പ നേടാനുള്ള ശ്രമത്തിലായിരുന്നു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോട‌തിയെ അറിയിച്ചു. എന്നാൽ ഭാവഭേദമൊന്നുമില്ലാതെയാണ് സുനിൽകുമാർ കോടതിയോട് സംസാരിച്ചത്.

ഇതിനിടെ രണ്ടാം പ്രതി മാർട്ടിൻ പൊട്ടിക്കരഞ്ഞു കൊണ്ടാണ് കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്.

പിന്നാലെ മൂന്നാം പ്രതി മണികണ്ഠനും സമാന രീതിയിൽ കോടതിയിൽ മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്. താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ‌ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു.

അതേസമയം കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ടെന്നും പ്രതി കോടതിയെ അറിയിച്ചു. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകുമെന്ന് കോടതി അറിയിച്ചു. പ്രതികളോട് സംസാരിച്ചതിന് ശേഷം, പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. യഥാർത്ഥ കുറ്റവാളി പൾസർ സുനിയാണ്. മറ്റുള്ളവർ കുറ്റകൃത്യത്തിൻറെ ഭാഗമാണെന്നും കോടതി പറഞ്ഞു. പൾസർ സുനി മറ്റുള്ളവരെ പോലെയല്ല. അതിജീവിതയുടെ നിസഹായാവസ്ഥ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിതെന്നും കോടതി പറഞ്ഞു.

BREAKING NEWS
എന്നെയും എന്റെ സുഹൃത്തുക്കളെയും പോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്?? നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല, നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല, പി എസ് സഞ്ജീവിനെതിരെ അലൻ ഷുഹൈബ്
31 Oct 2026
BREAKING NEWS
"അത് വക്കീൽ നോക്കിക്കോളും", വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥി, എഫ്ഐആറില്‍ പ്രതിയെ മാറ്റി 30കാരനാക്കി പൊലീസ്, ആരോപണവുമായി കുടുംബം
31 Oct 2026
BREAKING NEWS
ചെറിയൊരു ബോട്ടിലെത്തിയ അക്രമികൾ എം.ടി. ലൂയിസ് 1-ന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകൾ ഘടിപ്പിച്ചശേഷം കടന്നുകളഞ്ഞു!! ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആദ്യമായി ലിംപെറ്റ് മൈനുകൾ ഉപയോ​ഗിച്ച് ഇറാൻ, കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തം, ആക്രമിക്കപ്പെട്ട കപ്പലിൽ 27 ഇന്ത്യക്കാർ, എല്ലാവരും സുര...
31 Oct 2026
BREAKING NEWS
അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെട...
31 Oct 2026