BREAKING NEWS

“സത്യമായ ഒരു തെളിവും ഈ കേസിൽ ഇല്ല, അതിജീവിതയുടെ അമ്മ, കൂട്ടുകാരി മൊഴികളിൽ പറയുന്നത് ശത്രുക്കളില്ലായെന്ന്!! പി.ടി. തോമസിന് ഒന്നും അറിയില്ല, ഗൂഢാലോചന നടത്തിയത് ദിലീപിനെതിരെ, ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രം, ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥ”, ബി സന്ധ്യയെ ഉന്നമിട്ട് അഡ്വ. ബി. രാമൻ പിള്ള

· · 1 min read
Share: Copied!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടൻ ദിലീപ് ആദ്യമെത്തിയത് അഭിഭാഷകൻ ബി. രാമൻ പിള്ളയെ കാണാൻ. നേരിട്ടെത്തിയ ദിലീപ് കാൽതൊട്ട് വന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച രാമൻപിള്ള, ദിലീപിനെ പോലീസ് വേട്ടയാടുകയായിരുന്നുവെന്ന് ആരോപിച്ചു.

സത്യത്തിനും ന്യായത്തിനും നീതിക്കും യോജിച്ച വിധിയാണിത്. ന്യായമായ ഒരു വിധി താൻ പ്രതീക്ഷിച്ചതാണെന്ന് രാമൻ പിള്ള പറഞ്ഞു. ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്നും രാമൻപിള്ള ആരോപിച്ചു. അതേസമയം കേസിൽ അന്വേഷണോദ്യോഗസ്ഥയായിരുന്ന ബി. സന്ധ്യയെ ലക്ഷ്യമിട്ടായിരുന്നു രാമൻപിള്ളയുടെ ഈ ആരോപണം.

അതുപോലെ അതിജീവിതയുടെ അമ്മ, കൂട്ടുകാരി രമ്യാ നമ്പീശൻ തുടങ്ങിയവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. സിനിമയിലോ അല്ലാതെയോ ഒരു ശത്രുക്കളും അതിജീവിതയ്ക്ക്‌ ഇല്ലെന്ന് ഇവരെല്ലാം മൊഴി നൽകി. പി.ടി. തോമസിന് ഒന്നും അറിയില്ല. ദിലീപിനെതിരെയാണ് ഗൂഢാലോചന നടത്തിയത്. സത്യമായ ഒരു തെളിവും ഈ കേസിൽ ഇല്ലെന്നും രാമൻ പിള്ള പറഞ്ഞു.

അതേസമയം ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണെന്നും രാമൻപിള്ള ആരോപിച്ചു. ദിലീപിനെ പ്രതിയാക്കാൻ മാത്രമായി ഒരു സീനിയർ ഉദ്യോഗസ്ഥ ആ ടീമിലെ ഏറ്റവും ജൂനിയർ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണമേൽപ്പിച്ചു. 200 സാക്ഷികളേയും വിസ്തരിച്ച ശേഷം പുതിയൊരു കേസ് രജിസ്റ്റർ ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

“പി.ടിയുടെ ആത്മാവ് ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല… തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്, തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്… ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം”

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026