BREAKING NEWS

ബാറിൽ മദ്യപിക്കുന്നതിനിടെ തർക്കം, തിരുവനന്തപുരം സ്വദേശിനിയും സുഹൃത്തുക്കളുമെത്തിയത് വടിവാളുമായി!! യുവതിയടക്കം മൂന്നുപേർ പിടിയിൽ, സംഘർഷത്തിൽ യുവതിക്ക് പരുക്ക്, അക്രമികൾ വിദ്യാഭ്യാസത്തിനായി എറണാകുളത്തെത്തിയവർ

· · 1 min read
Share: Copied!

കൊച്ചി: വൈറ്റിലയിലെ ബാറിൽ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നു പേർ പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ വ‌ടിവാൾ ഉൾപെടെയുള്ളവ പിടികൂടി. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. കാറിൽ നിന്ന് സംഘം വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്തത്തോടെ സംഘർഷം ആരംഭിക്കുകയായിരുന്നു. പുറത്തു പോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്. സംഘർഷത്തിൽ ബാർ ജീവനക്കാർക്കും മർദനമേറ്റു. യുവതിയുടെ കൈക്ക് അടക്കം പരുക്കേറ്റിട്ടുണ്ട്.

തർക്കത്തിനിടെ ബാറിൽ നിന്ന് പോയ ശേഷം അഞ്ചു തവണ പ്രതികൾ മടങ്ങി വന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മർദിച്ചെന്നുമാണ് ബാർ ഉടമ നൽകിയിരിക്കുന്ന പരാതി. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി എറണാകുളത്ത് എത്തിയവരാണ് അക്രമികളെന്നാണ് അറിയുന്നത്.

BREAKING NEWS
ഇനി മിണ്ടാതിരിക്കാനാകില്ല, പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നു, ഈ പോക്ക് ശരിയല്ല, ഹൈക്കമാൻ‍ഡിനോട് പരാതി പറഞ്ഞ് എ ഗ്രൂപ്പ്
22 Nov 2026
BREAKING NEWS
ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026
BREAKING NEWS
വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ...താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേഷ്ഠനും ഭാര്യയ്ക്ക് ആഭരണം തുടങ്ങിയവയും ലിസ്റ്റിൽ, പോലീസ് ഉദ്യോഗസ്ഥനെത...
22 Nov 2026