BREAKING NEWS

ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷൻ

· · 1 min read
Share: Copied!

കൊല്ലം: ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷൻ. ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി. ഉദയകുമാറിനെതിരെ യുവതിയുടെ പരാതി.

പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരി പ്രതികരിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ പൊലീസിനെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് യുവതി. വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ഇഡ്ജി വി.ഉദയകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് തന്‍റെ ചേമ്പറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. തുടർന്ന് യുവതി ജില്ലാ ജഡ്ജിക്ക് നൽകിയ പരാതി പിന്നീട് ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ 20-ാം തീയതി ജഡ്ജിയെ സ്ഥലം മാറ്റി. പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.

BREAKING NEWS
വേദിക്ക് മുന്നില്‍ വന്ന് പ്രതിഷേധം, പിറകില്‍ നിന്ന് കൂവി വിളി, പേഴ്‌സണൽ സ്റ്റാഫിനെ കയ്യേറ്റം ചെയ്തു, വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍, ഉപവാസവുമായി എംഎല്‍എ
18 Nov 2026
LATEST UPDATES
ആറുമാസം കൊണ്ട് അടിയോടടി..? ഭരണത്തിൽ പ്രതീക്ഷിച്ച മാറ്റമുണ്ടായോ? വാഗ്ദാനങ്ങൾ യാഥാർഥ്യമായോ..? സതീശൻ സർക്കാർ നേരിടുന്ന വെല്ലുവിളികൾ...
18 Nov 2026
BREAKING NEWS
അർഹമായ പരിഗണന ലഭിക്കുന്നില്ല, പത്മജ വേണുഗോപാല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്?? ബിജെപി അംഗത്വം രാജിവയ്ക്കാനൊരുങ്ങി പത്മജയും അനുയായികളും
18 Nov 2026
BREAKING NEWS
പി എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ കൈതോട്ടില്‍ പോലും എറിഞ്ഞില്ല, മുഖ്യമന്ത്രി ആറുമാസമായി പറയുന്നത് നുണ മാത്രമാണ്, ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജനങ്ങള്‍ യുഡിഎഫിനെ തള്ളികളയും- വി ശിവന്‍കുട്ടി
18 Nov 2026