BREAKING NEWS

കാനഡയിലേക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജ വിസ, മലയാളിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, നൈജീരിയന്‍ യുവാവിന് 12 വർഷം തടവും 17 ലക്ഷം പിഴയും

· · 1 min read
Share: Copied!

കല്‍പ്പറ്റ: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിക്ക് 12 വര്‍ഷം തടവും 17 ലക്ഷം രൂപ പിഴയും. ഇക്കെണ്ണ മോസസ് (28)നെയാണ് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് അഞ്ചു വര്‍ഷം, കാനഡ എമ്പസിയുടെ വ്യാജ വിസയടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചതിന് അഞ്ചു വര്‍ഷം, വ്യാജ രേഖകള്‍ അസ്സല്‍ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നല്‍കിയതിന് രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നല്‍കാനും തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. കല്‍പ്പറ്റ സ്വദേശിയായ യുവതിക്ക് കാനഡയില്‍ മെഡിക്കല്‍ കേഡര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കാനഡ, യുകെ രാജ്യങ്ങളുടെ മൊബൈല്‍ നമ്പര്‍ വഴി ബന്ധപ്പെട്ട് 18 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2023 ഡിസംബറില്‍ ബെംഗളൂരുവിൽ നിന്നും വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു.

നൂതന സൈബര്‍ സാങ്കേതിക തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ട കേസില്‍ സംസ്ഥാനത്ത് വിദേശ പൗരന്‍ സൈബര്‍ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണ്. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എം.എ. നൗഷാദ്, അസിസ്റ്റന്റ് പ്രോസീക്യൂട്ടര്‍മാരായ കെ.ആര്‍. ശ്യാം കൃഷ്ണ, അനീഷ് ജോസഫ് എന്നിവരും കേസ് അന്വേഷണത്തില്‍ സഹായിക്കുന്നതിനായി സൈബര്‍ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. കെ.എഅബ്ദുല്‍ സലാം എന്നിവരുമുണ്ടായിരുന്നു.

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026