BREAKING NEWS

ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ

· · 1 min read
Share: Copied!

ബെംഗളൂരു: ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ഏഴുവയസ്സുകാരനടക്കം കുടുംബത്തിലെ ഏഴുപേരെ ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിലെ പതിനേഴുകാരിയായ മകളെയും ഭാര്യാസഹോദരന്റെ 11 വയസ്സുള്ള മകനെയും മാത്രമാണ് പ്രതിയായ ഇന്ദുശേഖർ വെറുതെവിട്ടത്. ഒക്ടോബർ 16നും 31നും ഇടയിൽ ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴുവയസ്സുള്ള മകൻ പുനീത് എന്നിവരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്. സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും ദാമ്പത്യതർക്കങ്ങളിൽ വീട്ടുകാർ സുനിതയെ പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറിൽ വൈരാഗ്യമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

രാജാജി നഗർ സ്വദേശിയായ ഇന്ദുശേഖർ ‘താനവരതി’ എന്ന ക്രൈം മാസികയുടെ നടത്തിപ്പുകാരൻ കൂടിയാണ്. നളിനിയെ കാണാനില്ലെന്നു കാട്ടി അമ്മ തുംഗമ്മ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൂട്ടക്കൊലയുടെ ചുരുളഴിച്ചത്.

ആദ്യം സുനിതയെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്. അരക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹം നന്ദി ഹിൽസിൽ ഉപേക്ഷിച്ചു. ഭാര്യ ടൂറിനു പോയിരിക്കുകയാണെന്ന് അയൽക്കാരെ വിശ്വസിപ്പിക്കുകയും സുനിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.

തുടർന്നുള്ള ദിവസങ്ങളിൽ ശിവകുമാറിന്റെയും ശങ്കറിന്റെയും കുടുംബങ്ങളെ വിരുന്നിനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. കൊലപാതകങ്ങൾക്ക് 17 വയസ്സുള്ള മകളുടെ സഹായവും തേടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൃതദേഹങ്ങൾ സ്വന്തം കാറിൽ കൊണ്ടുപോയി ഷിറാഡി ചുരം, മൈസൂരുവിലെ ചാമുണ്ഡി ഹിൽസ്, സേലത്തിനു സമീപത്തെ ഏർക്കാട് ചുരം തുടങ്ങിയ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു.

നളിനിയുടെ 11 വയസ്സുള്ള മകനെ ഇന്ദുശേഖർ വെറുതെവിട്ടു. കൊലപാതകങ്ങൾ കണ്ട് ഭയന്നുപോയ തന്നെ പ്രതി കാറിൽ ദിവസം മുഴുവൻ ചുറ്റിക്കറങ്ങാൻ കൊണ്ടുപോയെന്നും അന്ന് കാറിൽത്തന്നെയാണ് ഉറങ്ങിയതെന്നും കുട്ടി പൊലീസിന് മൊഴി നൽകി. യാത്രയ്ക്കിടെ പലയിടങ്ങളിലായി ചാക്കുകെട്ടുകൾ ഉപേക്ഷിച്ചതായും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

”വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്”; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ

BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026
BREAKING NEWS
മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ ....തുടക്കം മുതല്‍ എക്‌സൈസ് മന്ത്രിക്ക് എതിരായി നിലപാട് സ്വീകരിച്ചയാളാണ് അയാള്‍, സര്‍ക്കാരിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കണം, എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയത് ശരിയായ തീരുമാനമെന്ന് വെള്ളാപ്പള്ളി നടേശന്‍
07 Nov 2026