കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന് സിഐടിയു. പിണറായി സർക്കാർ തൊഴിലാളികളെ പാടെ അകറ്റിയെന്നും സിഐടിയു സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് വിമർശനം. തെരഞ്ഞെടുപ്പ് പരാജയത്തിൻറെ കാരണം ഇടതുസർക്കാരിൻറെ പ്രവർത്തികളാണ്.
തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യം പോലും നൽകുന്നതിനുള്ള മനസ് സർക്കാർ കാണിച്ചില്ല. പലമേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച്ചയുണ്ടായെന്നും റിപ്പോർട്ടിൽ വിമർശനം. ജനസംഖ്യയിൽ വലിയ വിഭാഗവും തൊഴിലാളികളാണ്. അവരെ പിണറായി സർക്കാർ അവഗണിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം തൊഴിലാളികളായ അടിസ്ഥാന വിഭാഗം ആകുന്നതാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അടിത്തറയായിരുന്ന പരമ്പരാഗത തൊഴിൽമേഖലയിലെ പ്രതിസന്ധികളെ മറികടക്കാൻ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നടത്തിയ പരിശ്രമങ്ങൾ പര്യാപ്തമായിരുന്നില്ല.
അതുപോലെ ക്ഷേമപെൻഷനിൽ സർക്കാർ ശ്രദ്ധകൊടുത്തപ്പോൾ, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യത്തിലടക്കം വീഴ്ചവരുത്തി. തൊഴിലാളി പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടെന്നും സിഐടിയു റിപ്പോർട്ടിൽ പരാമർശമുണ്ട്. പരമ്പരാകത തൊഴിലാളി മേഖലയിലെ പതിസന്ധികള മറികടക്കാൻ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നടത്തിയ പരിശ്രമങ്ങൾ പര്യാപ്തമായിരുന്നില്ല. പല മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വിഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.