BREAKING NEWS

അനുമതിയില്ലാതെ രാജ്യം വിടരുത്!! അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായി, ഇനി കസ്റ്റഡിയിൽ വെക്കേണ്ട, സുകാന്ത് സുരേഷിന് ജാമ്യം

· · 1 min read
Share: Copied!

കൊച്ചി: ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ട സാഹചര്യമില്ല എന്നു വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകളും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് മുന്നോട്ടുവച്ചു.

കഴിഞ്ഞ മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിനു പിന്നിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. സ്വഭാവികമരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. ഇതിനിടെ, മകൾ ലൈംഗികചൂഷണത്തിന് ഇരയായതായതായും പ്രതിയുടെ നിർദേശപ്രകാരം ​ഗർഭഛിദ്രം ന‌ടത്തിയെന്നാരോപിച്ച് യുവതിയുടെ പിതാവ് തെളിവുകൾ പോലീസിനു കൈമാറി. തുടർന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ സുകാന്ത് കോടതി മുൻകൂർ ജാമ്യം നിരസിച്ചതോടെയാണ് കീഴടങ്ങിയത്.

അതേസമയം കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത് വാദിച്ചു. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും സുകാന്ത് വാദിച്ചു. ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി നൽകിയിരിക്കുകയാണെന്നും ഇതിന്റെ ഫലം കിട്ടിയതിനു ശേഷം അതുമായി ചേർത്തുവച്ച് പ്രതിയെ ചോദ്യം ചെയ്യണമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ജാമ്യം അനുവദിക്കാനായിരുന്നു കോടതിയുടെ തീരുമാനം.

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, ആത്മഹത്യാ പ്രേരണ കുറ്റം തുടങ്ങിയവയാണ് സുകാന്തിനെതിരെയുള്ളത്. പ്രതിയെ ജോലിയിൽ നിന്ന് പുറത്താക്കിയ കാര്യം പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. തങ്ങൾ പ്രണയത്തിലായിരുന്നു എന്നും എന്നാൽ താനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള വീട്ടുകാരുടെ സമ്മർദ്ദം മൂലം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് സുകാന്ത് വാദിച്ചത്. എന്നാൽ സുകാന്തിന്റെ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങൾ ഇതിനു വിരുദ്ധമായിരുന്നു. ജാമ്യം കൊടുത്താൽ പ്രതി ഒളിവിൽ പോകുമെന്നും മുൻപ് ഇത്തരത്തിൽ ഒളിവിൽ പോയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അനുമതിയില്ലാതെ രാജ്യം വിടരുത് എന്നതിനു പുറമെ ഉപയോഗിക്കുന്ന ഫോൺ നമ്പർ, താമസിക്കുന്ന വിലാസം തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ജാമ്യ ഉപാധിയായി നിർദേശിച്ചു.

ഇപ്പോൾ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനമൊന്നും ഒഴിവില്ല, ആ കസേരയിൽ ഞാനുണ്ട്, 50-50 ഫോർമുല എന്നൊന്നില്ല- നേതൃമാറ്റ ഊഹാപോഹങ്ങൾ തള്ളിസിദ്ധരാമയ്യ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026