CINEMA

കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്

· · 1 min read
Share: Copied!

കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് കൊണ്ട് ഒരു മാസ്സ് ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ന് രാവിലെ ചിത്രത്തിൻ്റെ സെറ്റിൽ നിന്ന് പുറത്ത് വിട്ട ജന്മദിന സ്പെഷ്യൽ വീഡിയോയും ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

അഭിനയ ആണ് ചിത്രത്തിലെ നായിക. ലാൽ, ഇന്ദ്രജിത് സുകുമാരൻ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടാണ് “ഒറ്റക്കൊമ്പൻ” ഒരുക്കുന്നത്.

രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷൻ, പിആർഒ – വാഴൂർ ജോസ്, ശബരി

BREAKING NEWS
മക്കൾ കരഞ്ഞുകാലുപിടിച്ചിട്ടും വെറുതെവിട്ടില്ല, കരണത്ത് മാറിമാറിയടിച്ചു... ട്രെയിനിൽ രണ്ട് പെൺമക്കളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി മർദിച്ച് ജിആർപി ഉദ്യോഗസ്ഥൻ, യുവതിയുടെ തലയ്ക്ക് പരിക്ക്, മർദനത്തിൽ കലാശിച്ചത് സീറ്റുമായി ബന്ധപ്പെട്ട തർക്കം, നാലു യുവതികൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്
22 Nov 2026
BREAKING NEWS
ഒരു കോടി ഗ്ലൗസുകൾ വാങ്ങി, അതും നാലിരട്ടി വിലയ്ക്ക്; ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചത് 58.40 ലക്ഷം ഗ്ലൗസുകൾ! 7.09 കോടിയുടെ നഷ്ടം!! അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ; വിജിലൻസ് അന്വേഷണം
22 Nov 2026
BREAKING NEWS
’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്
22 Nov 2026
BREAKING NEWS
ആ പ്രസ്താവന എനിക്ക് നല്ലതായി തോന്നി, അതിൽ ഒരു പ്രശ്നവുമില്ല... ഇറാൻ യുദ്ധത്തെ വിമർശിച്ച ജെ.ഡി വാൻസിനോട് അതൃപ്തിയില്ല, വീണ്ടും തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഇറാനെതിരായ യുദ്ധം ആരംഭിക്കുമായിരുന്നു...ട്രംപ്!! 2028ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തെച്ചൊല്ലി വാൻസും റൂബിയോയും തമ്മിൽ മത്സരം?
22 Nov 2026