BREAKING NEWS

സോണിയയായി എത്തേണ്ടിയിരുന്നത് മോണിക്ക ബെലൂച്ചി; കോൺഗ്രസ് എതിർത്തു, 2006ൽ മുടങ്ങിയ സിനിമ വീണ്ടും ചർച്ചയിൽ

· · 1 min read
Share: Copied!

സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ വലിയ ചർച്ചയാകുന്നതിനിടെ, അവരുടെ ജീവിതം ആസ്പദമാക്കി ഒരിക്കൽ ആസൂത്രണം ചെയ്തെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട സിനിമയും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. തെലങ്കാന കോൺഗ്രസ് നേതാവ് ജഗ്ഗ റെഡ്ഡി എന്നറിയപ്പെടുന്ന ടി. ജയപ്രകാശ് റെഡ്ഡി, സോണിയയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി സിനിമ നിർമിക്കാൻ പദ്ധതിയിടുന്നതായി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് 2006ൽ പ്രഖ്യാപിച്ച പഴയ സിനിമാ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. അന്ന് ചിത്രത്തിൽ സോണിയാ ഗാന്ധിയായി വേഷമിടാൻ തീരുമാനിച്ചിരുന്നത് ഇറ്റാലിയൻ നടി മോണിക്ക ബെലൂച്ചിയെയായിരുന്നു.

സോണിയാ ഗാന്ധിയെപ്പോലെ ഇറ്റലിയിൽ ജനിച്ച മോണിക്ക ബെലൂച്ചി ലോകമെമ്പാടും ആരാധകരുള്ള താരമാണ്. നിരവധി മാസികകൾ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിലൊരാളായി വിശേഷിപ്പിച്ചിട്ടുള്ള അവർ, ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന ചിത്രത്തിലെ മേരി മഗ്ദലേൻ, ‘ദി മാട്രിക്സ്’ സിനിമകളിലെ പെർസെഫോൺ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. ‘മലീന’, ‘ഇറിവേഴ്സിബിൾ’ തുടങ്ങിയ ചിത്രങ്ങളും അവരുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയ സൃഷ്ടികളാണ്.

2006ൽ സുനന്ദ മുരളി മനോഹർ നിർമിക്കാനും ജഗ്മോഹൻ മുന്ദ്ര സംവിധാനം ചെയ്യാനും പദ്ധതിയിട്ടിരുന്ന ചിത്രത്തിൽ മോണിക്കയായിരുന്നു നായിക. എന്നാൽ, അന്ന് കാൻസ് ചലച്ചിത്രമേളയുടെ ജൂറി അംഗമായിരുന്ന മോണിക്കയ്ക്ക് ലഭിച്ച ഈ അവസരം പിന്നീട് യാഥാർഥ്യമായില്ല. ചിത്രത്തിന്റെ ഉള്ളടക്കത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എതിർപ്പുമായി രംഗത്തെത്തി. ഇതിന്റെ പേരിൽ നിയമനടപടികളും സ്വീകരിച്ചു. പാർട്ടിയുടെ ആശങ്കകൾ പരിഹരിക്കാതെ സിനിമയുമായി മുന്നോട്ടുപോകാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ പദ്ധതി പ്രതിസന്ധിയിലായി. വിലകുറഞ്ഞ പ്രശസ്തി നേടാനാണ് സംവിധായകൻ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഒടുവിൽ എതിർപ്പുകളും നിയമതടസ്സങ്ങളും കാരണം ‘സോണിയ’ എന്ന പേരിൽ ആസൂത്രണം ചെയ്ത ജീവചരിത്ര സിനിമ ഉപേക്ഷിക്കുകയായിരുന്നു.

സിനിമയിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന കാര്യം 2012ൽ മോണിക്ക ബെലൂച്ചി വെളിപ്പെടുത്തിയിരുന്നു. ഒരു ഇന്ത്യൻ സിനിമയിൽ സോണിയാ ഗാന്ധിയായി അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ തിരക്കഥ ഇഷ്ടപ്പെടാത്തതിനാൽ അതുമായി മുന്നോട്ടുപോകാൻ താൽപര്യപ്പെട്ടില്ലെന്നും അവർ പറഞ്ഞു. പിന്നീട് സിനിമ നിർമിക്കപ്പെടാതിരുന്നതിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടി വ്യക്തതയില്ലാത്ത വിശദീകരണമാണ് തനിക്ക് ലഭിച്ചതെന്നും മോണിക്ക വ്യക്തമാക്കിയിരുന്നു.

ലോസ് ആഞ്ജലിസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇന്ത്യൻ വംശജനായ ചലച്ചിത്രപ്രവർത്തകൻ ജഗ്മോഹൻ മുന്ദ്രയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. മാധ്യമപ്രവർത്തകൻ റഷീദ് കിദ്‌വായിയുടെ ‘സോണിയ: എ ബയോഗ്രഫി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. ഇറ്റലിയിലെ ഒരു സാധാരണ ഗ്രാമത്തിൽനിന്ന് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളെ നയിക്കുന്ന രാഷ്ട്രീയ നേതാവായി സോണിയ ഗാന്ധി വളർന്നുവന്ന ജീവിതയാത്രയായിരുന്നു സിനിമയുടെ പ്രമേയം. തിരക്കഥ വിവാദരഹിതവും സോണിയ ഗാന്ധിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതുമായിരിക്കുമെന്ന് മുന്ദ്ര അന്ന് അവകാശപ്പെട്ടിരുന്നു.

ചിത്രത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പിന്നീട് ചർച്ചയായിരുന്നു. സോണിയയുടെ ജീവചരിത്രം എഴുതിയ റഷീദ് കിദ്‌വായി അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമയുടെ അവകാശങ്ങൾ വിൽക്കേണ്ട ഉത്തരവാദിത്തം പ്രസാധകർക്കാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, സോണിയയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസാധകർക്കിടയിലും മാറ്റങ്ങളുണ്ടായി. ഈ വർഷം പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിന്മാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച ‘ബിലോങ്ങിങ്’ നവംബർ 10ന് പുറത്തിറങ്ങി. രണ്ടുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു.

മോണിക്ക ബെലൂച്ചിയെ കൂടാതെ ഐശ്വര്യ റായ്, പ്രീതി സിന്റ തുടങ്ങിയ പ്രമുഖ ഇന്ത്യൻ നടിമാരെയും സോണിയ ഗാന്ധിയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2019ൽ പുറത്തിറങ്ങിയ ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രത്തിൽ ജർമൻ നടി സുസാനെ ബെർനെർട്ടാണ് സോണിയ ഗാന്ധിയായി അഭിനയിച്ചത്.

വർഷങ്ങൾക്കുശേഷം സോണിയ ഗാന്ധി സ്വന്തം ഓർമക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് അവരുടെ ജീവിതം സിനിമയാക്കാനുള്ള പഴയ ശ്രമവും വീണ്ടും ചർച്ചയായത്. തനിക്കെതിരെ പ്രചരിച്ച തെറ്റായ വിവരങ്ങൾക്കു പകരം ജീവിതത്തിലെ യഥാർഥ സംഭവങ്ങളും അനുഭവങ്ങളും തുറന്നുപറയാനാണ് ആത്മകഥ എഴുതിയതെന്ന് സോണിയ വ്യക്തമാക്കിയിരുന്നു.

കഞ്ചാവ് വിൽപ്പന പൊലീസിൽ അറിയിച്ചതിലെ വൈരാ​ഗ്യം; യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം, അമ്മയ്ക്കും സഹോദരനും പരുക്ക്

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026