BUSINESS

കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദർശനവും ജൂൺ 27 മുതൽ

· · 1 min read
Share: Copied!

കൊച്ചി: കേരളത്തിലെ സ്വർണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സമ്പൂർണ സംസ്ഥാന സമ്മേളനം ജൂൺ 29-ന് അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (AKGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജൂൺ 27, 28, 29 തീയതികളിൽ ‘കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2025’ എന്ന പേരിൽ ആഭരണ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

ജൂൺ 27 ന് രാവിലെ 10 മണിക്ക് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും, ജം ആൻഡ് ജ്വല്ലറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പ്രമോദ് ദേരാവാല, ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ രാജേഷ് റോക്ക്‌ടെ, ടി.എസ്. കല്യാണരാമൻ, എം.പി. അഹമ്മദ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖരായ 300-ഓളം സ്വർണ വ്യാപാരികളും ചേർന്ന് റിമോട്ട് ബട്ടൺ അമർത്തി പ്രദർശനം ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 2:30ന് ജിഎസ്ടി, ബിഐഎസ്, ലീഗൽ മെട്രോളജി, പോലീസ് റിക്കവറി തുടങ്ങിയ സ്വർണ്ണ വ്യാപാരികൾ ദിനംപ്രതി അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് പാനൽ ഡിസ്‌കഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് ജംഷീദ് ആലം മോഡറേറ്ററായിരിക്കും. 4 മണി മുതൽ അവധി വ്യാപാരത്തെ സംബന്ധിച്ച് സെമിനാറും നടക്കും.

ജൂൺ 28ന് രാവിലെ 10:30ന് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ രണ്ടാം ദിവസത്തെ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് സ്വർണ്ണ മെറ്റൽ ലോണിനെ സംബന്ധിച്ച് ബാങ്കുകളുടെ പാനൽ ചർച്ച നടക്കും. ചാർട്ടേഡ് അക്കൗണ്ടന്റ് കൃഷ്ണകുമാർ ഉണ്ണി മോഡറേറ്ററായിരിക്കും. ഉച്ചയ്ക്കുശേഷം 2:30ന് കേരളം സമ്പൂർണ്ണ ഹാൾമാർക്കിംഗ് സംസ്ഥാനമായതിന്റെ പ്രഖ്യാപനം കേരള ലീഗൽ മെട്രോളജി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.

രാത്രി അവാർഡ് നൈറ്റും അനൂപ് ശങ്കറിന്റെ മ്യൂസിക്കൽ ഇവന്റും ഉണ്ടായിരിക്കും. കേരളത്തിലെ സ്വർണ്ണാഭരണ വ്യാപാര വ്യവസായ മേഖലകളിൽ നിസ്തുല സംഭാവനകൾ നൽകിയവരെ ചടങ്ങിൽ ആദരിക്കും.

ജൂൺ 29 ന് രാവിലെ 11 മണിക്ക് സമ്പൂർണ്ണ സംസ്ഥാന സമ്മേളനം കേരള വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി, റോജി ജോൺ എംഎൽഎ എന്നിവർ മുഖ്യ അതിഥികളായിരിക്കും. കേരളത്തിലെ സ്വർണ്ണാഭരണ വ്യാപാര-വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന 5000-ത്തിലധികം പേർ സമ്മേളനത്തിൽ സംബന്ധിക്കും. ആഭരണ പ്രദർശനത്തിന്റെയും സമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി AKGSMA ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026