BREAKING NEWS

സർക്കാർ ശ്രമിക്കുന്നതു വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താൻ!! കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതിന് പൂർണ ഉത്തരവാദി സർക്കാരും സ്ഥലം എംഎൽഎയും: സി. കൃഷ്ണകുമാർ

· · 1 min read
Share: Copied!

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഞാറക്കോട് കുമാരൻ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിന്റെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിലിൽ മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ അലൻ എന്ന യുവാവ് കൊല്ലപ്പെട്ടപ്പോൾ എംഎൽഎയും ജില്ലാ ഭരണകൂടവും വനംവകുപ്പും നൽകിയ ഉറപ്പ് പാലിച്ചിരുന്നെങ്കിൽ മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടുമായിരുന്നില്ല.

കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ റെയിൽ ഫെൻസിങ് പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനുപകരം വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുവാൻ സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ ജില്ലാഭരണ കൂടവും എംഎൽഎയും വനംവകുപ്പും ജനങ്ങൾക്ക് നൽകിയ ഉറപ്പ് സമയബന്ധിതമായി നടപ്പാക്കണം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ ജോലിയും, കേന്ദ്രസർക്കാർ നൽകുന്ന പത്ത്‌ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും ധനസഹായമായി നൽകണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026