BREAKING NEWS

50 വർഷം മുമ്പ് സംഭവിച്ച രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയാൻ സിപിഐയില്ല, ആർഎസ്എസിനോടും ജമാഅത്തെ ഇസ്ലാമിയോടും എൽഡിഎഫിന് യാതൊരുവിധ സഖ്യവുമില്ല- എംവി ​ഗോവിന്ദന്റെ പരാമർശം തള്ളി ബിനോയ് വിശ്വം

· · 1 min read
Share: Copied!

തിരുവനന്തപുരം: അടിയന്തരാവസ്ഥാ കാലത്ത് ആർഎസ്എസുമായി സഹകരിച്ചുവെന്ന എംവി ​ഗോവിന്ദന്റെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 50 വർഷം മുമ്പ് സംഭവിച്ച രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയാൻ സിപിഐയില്ല. എന്ത് കാര്യം എപ്പോൾ പറയണമെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയുണ്ടെന്നും ബിനോയി വിശ്വം പറഞ്ഞു. അതുപോലെ ഭൂരിപക്ഷ വർ​ഗീയതയുടെ മുഖമായ ആർഎസ്എസുമായി ഒരു ബന്ധവുമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

സ്വന്തം വർത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവർക്കാണ് 50 വർഷം പഴയ രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയേണ്ട അവസ്ഥയുള്ളത്. വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ 50 വർഷം പഴയ രാഷ്ട്രീയം പറഞ്ഞുക്കൊണ്ട് ചുറ്റിത്തിരിയാൻ സിപിഐയില്ല. എൽഡിഎഫ് ആ വഴിക്ക് പോകാൻ പാടില്ല. ഭൂരിപക്ഷ വർഗീയതയുടെ മുഖമായ ആർഎസ്എസിനോടും ന്യൂനപക്ഷ വർ​ഗീയതയുടെ മുഖമായ ജമഅത്തെ ഇസ്ലാമിയോടും എൽഡിഎഫിന് യാതൊരുവിധ സഖ്യവുമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേൽ ദുർബലപ്പെടുന്നുവോ? ഇറാന്റെ ഇടതടവില്ലാത്ത ആക്രമണം തടുക്കാനാവാതെ പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകൾ, രക്ഷയ്ക്ക് താഡ്, ഖമനയി ഇറാൻ സൈന്യത്തിന് അധികാരങ്ങൾ കൈമാറി?

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026