BREAKING NEWS

ബുള്ളറ്റ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിടെ ഓട്ടോയിലിടിച്ചു, ഉമ്മയുടെ കയ്യിൽ നിന്ന് തെറിച്ചുവീണ് ഒരു വയസുകാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു വയസുകാരന് ദാരുണാന്ത്യം. വിതുര സ്വദേശി ഷിജാദിന്റെ മകൻ ആബിസ് മിൽഹാൻ(1) ആണു മരിച്ചത്. വിതുരയിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്കുള്ള ഓട്ടോയും നെടുമങ്ങാട് നിന്ന് വിതുരയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ ഷിജാദ്, ഭാര്യ നൗഷിത, അവരുടെ മൂന്ന് മക്കൾ എന്നിവരായിരുന്നു. വലിയമല മലമ്പ്രക്കോണിൽ വച്ചായിരുന്നു അപകടം. മാതാവ് നൗഷിമയുടെ കയ്യിലിരുന്നു ആബിസ് മിൽഹാൻ. ഇതിനിടെ ബുള്ളറ്റ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഓട്ടോ മറിയുകയും നൗഷിമയുടെ കയ്യിൽ നിന്നു തെറിച്ച ആബിസ് മിൽഹാൻ റോഡിലേക്ക് വീഴുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം അപകടത്തിൽ നൗഷിമയ്ക്കും പരുക്കേറ്റിട്ടുണ്ട്. നൗഷിമയ്ക്ക് തോളെല്ലിനും കാലിലും പരുക്കേറ്റു. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോക്ടറും പി.ജി വിദ്യാർഥിനിയും യാത്ര ചെയ്ത ബുള്ളറ്റാണെന്ന് വിവരം.

ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയെ മടിയിലിരുത്തി ലൈം​ഗികാതിക്രമം, ഡ്രൈവർ പോക്സോ കേസിൽ റിമാൻഡിൽ, സംഭവം പുറത്തറിഞ്ഞത് വീട്ടിലെത്തി കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയതിനെ തുടർന്ന്

BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026