BREAKING NEWS

സർക്കാരിനു തിരിച്ചടി, ഡോ. സിസ തോമസിന് പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള മുഴുവൻ ആനുകൂല്യങ്ങളും രണ്ടാഴ്ചയ്ക്കകം നൽകണം- ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: സർക്കാർ തടഞ്ഞുവച്ച ഡോ. സിസ തോമസിന്റെ പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ഇത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. സിസ തോമസ് വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സർക്കാർ നടപടിയെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിശീതമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങൾ നൽകാനുള്ള വിധി.
‌
കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് ഡോ. സിസ തോമസ് വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകൾ സംബന്ധിച്ചും പ്രശ്നങ്ങൾ നിലനിൽക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങളൊക്കെ വിരമിക്കുന്നതിനു മുൻപ് തീർക്കേണ്ടതല്ലേ എന്ന് കോടതി ആരാ‍ഞ്ഞിരുന്നു. സിസ തോമസ് കഴിഞ്ഞ 2 വർഷമായി ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാരിനു വേണ്ടി ജോലി ചെയ്തവർക്കു നൽകുന്ന പ്രതിഫലം ഇതാണോയെന്നും കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവർക്ക് ജീവിക്കാനുള്ള തുകയല്ലേ പെൻഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാൻ സമയമായില്ലേ എന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. അതേസമയം വിരമിക്കുന്നതിനു തലേന്നു പോലും കാരണം കാണിക്കൽ നോട്ടിസ് നൽകിയ സർക്കാർ നടപടിക്കു കൂടിയുള്ള തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. 2023 മാർച്ച് 31നാണു സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സാഹചര്യത്തിൽ ഇത് അനുവദിച്ചു കിട്ടാൻ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ദുരന്തം വിതച്ച് തോരാ മഴ, കാസർ​കോട് മുന്നൂറോളംപേരെ മാറ്റിപ്പാർപ്പിച്ചു, തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് രണ്ടുപേരെ കാണാതായി, ഇടുക്കിയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, കേരളത്തിൽ ട്രെയിൻ ​ഗതാ​ഗതം താറുമാറായി

BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026
BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026