BREAKING NEWS

സംഘാടകർ മത്സരാർഥികളെ വിൽപന വസ്തുക്കളായി കാണുന്നു, യജമാനന്റെ നിർദേശാനുസരണം ചലിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു, മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് പിന്മാറി മിസ് ഇംഗ്ലണ്ട്

· · 1 min read
Share: Copied!

ഹൈദരാബാദ്: മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറി. സംഘാടകര്‍ക്കെതിരേ ഗുരുതരമായ ആരോപണമുയര്‍ത്തിയാണ് മില്ല മാഗി മത്സരത്തിൽ നിന്ന് പിന്മാറി യുകെയിലേക്കു മടങ്ങിയത്. പ്രദർശനവസ്തു പോലെയാണ് സംഘാടകർ മത്സരാർഥികളെ കൈകാര്യം ചെയ്യുന്നതത്. മത്സരാർഥികളെ വിൽപന വസ്തുക്കളായാണ് കാണുന്നത്. നന്ദി പ്രകടിപ്പിക്കുന്നതിനായി മധ്യവയസ്കരായ സ്പോൺസർമാർക്കൊപ്പം രണ്ട് മത്സരാർഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഹാളിലിരുത്തിയെന്നും മില്ല മാഗി വെളിപ്പെടുത്തി.74 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മിസ് ഇംഗ്ലണ്ട് കിരീടം നേടിയ മത്സരാർഥി ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കാതെ മടക്കുന്നത്.

‘രാവിലെ മുതല്‍ രാത്രി വരെ ബോള്‍ ഗൗണും മേക്കപ്പും ധരിച്ച് സ്പോൺസർമാർക്കൊപ്പം ഹാളിലിരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരമാകുമെന്നാണ് കരുതിയത്. എന്നാല്‍ യജമാനന്റെ നിർദേശാനുസരണം ചലിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു. അവിടെ തുടരാൻ കഴിയില്ലെന്ന് വ്യക്തിപരമായി തോന്നിയതിനാലാണ് പിന്മാറിയത്.

ലൈംഗിക തൊഴിലാളിയാണോ എന്നു തോന്നിപ്പോയി.’– ‘ദ് സണ്ണി’നു നൽകിയ അഭിമുഖത്തിൽ മില്ല മാഗി പറഞ്ഞു.അതേസമയം മില്ലയുടെ ആരോപണങ്ങൾ സംഘാടകർ നിരസിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മടങ്ങിപ്പോകുന്നതെന്ന് മില്ല പറഞ്ഞിരുന്നതായും സംഘാടകര്‍ വെളിപ്പെടുത്തി.

BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026
BREAKING NEWS
യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’
15 Nov 2026
BREAKING NEWS
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍
15 Nov 2026
BREAKING NEWS
കൊള്ളയടിച്ചത് കാമുകിക്ക് വീട് പണിയാൻ; തനിഷ്ക് ജ്വല്ലറി കവർച്ചയിൽ കൂടുതൽ കണ്ടെത്തലുകൾ, നിഷാന്തിനായി തിരച്ചിൽ വ്യാപകമാക്കി പൊലീസ്
15 Nov 2026