LATEST UPDATES

എനിക്കിവിടെ സമാധാനമായി ഉറങ്ങാം, ഇന്ത്യൻ സേന ഉറങ്ങാതെ കാവലുള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം..? ഇന്ത്യ സുരക്ഷിതമാണ്, ജീവൻ പോലും പണയപ്പെടുത്തി സൈന്യം കാവലുണ്ട്..!! റഷ്യൻ യുവതിയുടെ വീഡിയോ വൈറൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യ സുരക്ഷിതമാണ്, ജീവൻ പോലും പണയപ്പെടുത്തി സൈന്യം കാവലുണ്ട്..!! ഇന്ത്യൻ സൈനികരെ പ്രശംസിച്ച് റഷ്യൻ യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ. ഗുഡ്ഗാവില്‍ താമിസിക്കുന്ന റഷ്യന്‍ യുവതി പോളിന അഗര്‍വാളിന്‍റെ വീഡിയോയാണ് വൈറലായത്. എന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പോളിനയുടെ വിഡിയോ ഒറ്റ ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ പോളിനയോട് നന്ദി പറഞ്ഞു. മറ്റ് ചിലര്‍ ഇന്ത്യന്‍ സൈന്യം കാവലുണ്ടെന്നും സമാധാനമായി ഇരിക്കാനും എഴുതി.

എനിക്കിവിടെ സമാധാനമായി ഉറങ്ങാം, ഇന്ത്യൻ സേന ഉറങ്ങാതെ കാവലുള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം. എന്‍റെ റഷ്യക്കാരിയായ മുത്തശ്ശി വാര്‍ത്ത വായിച്ച് എന്നോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു ഏത് വീട്. ഞാനിപ്പോൾ എന്‍റെ വീട്ടിലാണ് ഉള്ളത്. അത് ഇന്ത്യയിലെ ഗൂഡ്ഗാവിലാണ്. വിഡിയോയുടെ തുടക്കത്തില്‍ പോളിന പറയുന്നു.

രാജ്യത്തെ ജനങ്ങളെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന തരത്തില്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള സൈനികരുടെ ധീരതയ്ക്കും അചഞ്ചലമായ സമർപ്പണത്തിനും പോളിന ഇന്ത്യന്‍ സൈനീകരെ തന്‍റെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിൽ പ്രശംസിച്ചു. റഷ്യ നല്‍കിയ ഏറ്റവും മുന്തിയ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്‍റെ കൈയിലുണ്ട്.

 

View this post on Instagram

 

A post shared by Polina Agrawal (@pol.explorer)

ഏതൊരു ഡ്രോളുകളെയും ജെറ്റുകളെയും വിമാനങ്ങളെയും അങ്ങനെ പറക്കുന്ന എന്തിനും അത് ശക്തമായ പ്രതിരോധമായി നില്‍ക്കുന്നു. ഇതിനെല്ലാം പുറമെ സാങ്കേതിക വിദ്യയും ഇന്ത്യന്‍ സൈന്യത്തിന്‍റെ സന്നദ്ധതയും അതിനേക്കാളൊക്കെ പ്രധാനമായി ഇന്ത്യന്‍ സൈനികരുടെ നിസ്വാര്‍ത്ഥയേയും പോളിന പ്രശംസിച്ചു. ഞാൻ സൈനികരോട് വളരെ നന്ദിയുള്ളവളാണ്. ഇന്ത്യയെ എന്‍റെ സമാധാനപരമായ വീട് എന്ന് വിളിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ അവരോട് വളരെ നന്ദിയുള്ളവനാണെന്നും അവർ പറഞ്ഞു.

ഇനി ഇരട്ടി പെൻഷൻ…? പിണറായി സർക്കാർ വേറെ ലെവൽ ആണ്…!!! കോടതി വിധി വന്നപ്പോൾ അതുക്കും മേലെ ഉത്തരവിറക്കി ഞെട്ടിച്ചു…. പി.എസ്.സി അംഗങ്ങൾക്ക് വൻതുക പെൻഷൻ ലഭിക്കും…!!

BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026
BREAKING NEWS
യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ വെടിവെച്ചിട്ടത് 58 ഡ്രോണുകൾ!! പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ട് ഇറാൻ, സൈനിക നീക്കങ്ങൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായി, ഡ്രോണുകളുടെ മൂല്യം 130 കോടി ഡോളറിലധികം... സൈനിക നീക്കങ്ങൾക്ക് പണം നൽകരുത്- ഡെമോക്രാറ്...
21 Nov 2026
BREAKING NEWS
ഭാര്യയോട് സംസാരിക്കുന്നത് കണ്ട് അയൽവാസിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്ത് ഭർത്താവ്, യുവാവ് നിലത്തുവീണതോടെ കാൽ വെട്ടിയെടുക്കാനായി ശ്രമം, കാലിൽ പിടുത്തമിട്ടതോടെ നാട്ടുകാർ പൂഴിമണൽ കണ്ണിൽ വാരിയെറിഞ്ഞ് കീഴ്പ്പെടുത്തി, തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയേയും ആക്രമിച്ചു, വധശ്രമത്തിന് കേസ്
21 Nov 2026