BREAKING NEWS

പെട്രോൾ പമ്പിൽ നിന്നിറിങ്ങിയ കാറിലേക്ക് പാഞ്ഞെത്തിയ വാൻ ഇടിച്ചുകയറി, നാലുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

കോഴിക്കോട്: വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് നാലു മരണം. മാഹി പുന്നോൽ സ്വദേശി പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ സ്വദേശി രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ, അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയിൽ സത്യനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വൈകിട്ട് 3.15 ഓടെയാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് വന്ന കർണാടക റജിസ്ട്രേഷൻ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പാടെ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെട്രോൾ അടിച്ച ശേഷം പമ്പിൽനിന്ന് ഇറങ്ങിവരുമ്പോൾ അമിതവേഗത്തിൽ വരികയായിരുന്ന വാൻ ഇടിച്ചുകയറുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു. വാനിൽ സഞ്ചരിക്കുകയായിരുന്ന എട്ടു പേർക്കും പരുക്കുണ്ട്.

കശ്മീരിനെ വെറുതെ വിട്ടേക്ക്, അവിടെയൊരു മധ്യസ്ഥൻ വേണ്ട!! ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ നിലപാടുണ്ട്. പാക് അധീന കശ്മീർ തിരികെ കിട്ടണം, ഇക്കാര്യത്തിൽ മറ്റൊരു കോംപ്രമൈസുമില്ല- ഇന്ത്യ

 

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026