BREAKING NEWS

വാട്‌സാപ്പ് വഴി 5 ലക്ഷത്തിന്റെ കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തു!!! കൈപ്പറ്റുന്നതിനിടെ ആശുപത്രി CEO-യായ വനിതാഡോക്ടറെ വളഞ്ഞിട്ട് പിടികൂടി പോലീസ്, മയക്കുമരുന്നിനായി ഇതുവരെ ചെലവഴിച്ചത് 70 ലക്ഷം

· · 1 min read
Share: Copied!

ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസിന്റെ പിടിയിലായി. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായ ഡോ. നമ്രത ചിഗുരുപതി, ഇടനിലക്കാരനായ ബാലകൃഷ്ണ എന്നിവരെയാണ് കൊക്കെയ്ന്‍ ഇടപാടിനിടെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍നിന്ന് 53 ഗ്രാം കൊക്കെയ്‌നും പതിനായിരം രൂപയും രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തു.മുംബൈയിലെ മയക്കുമരുന്ന് കച്ചവടക്കാരനായ വംശ് ധാക്കറില്‍നിന്നാണ് ഡോ. നമ്രത കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്‌നാണ് ഡോക്ടര്‍ വാട്‌സാപ്പ് വഴി ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇതിന്റെ പണവും ഓണ്‍ലൈന്‍ വഴി അയച്ചുനല്‍കി. തുടര്‍ന്ന് വംശ് ധാക്കറിന്റെ ഏജന്റായ ബാലകൃഷ്ണ ഹൈദരാബാദിലെത്തി കൊക്കെയ്ന്‍ കൈമാറുന്നതിനിടെയാണ് പോലീസ് സംഘം ഇരുവരെയും വളഞ്ഞിട്ട് പിടികൂടിയത്.

പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ഏറെനാളായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 70 ലക്ഷത്തോളം രൂപ മയക്കുമരുന്നിനായി ചെലവഴിച്ചെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.

BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026
BREAKING NEWS
എമര്‍ജന്‍സി സൈറൺ മുഴക്കിയും എൽഇഡി ലൈറ്റുകൾ കത്തിച്ചും കാറില്‍ അഭ്യാസ പ്രകടനം, വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്ത് പൊലീസ്
01 Nov 2026
BREAKING NEWS
കാര്‍ മനഃപൂര്‍വം ഓട്ടോയിലിടിപ്പിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട് പിന്നാലെ എത്തിയ വാഹനങ്ങളും കൂട്ടിയിടിച്ചു, അപകടത്തില്‍പ്പെട്ടത് ഏഴ് വാഹനങ്ങള്‍, പത്ത് പേര്‍ക്ക് പരിക്ക്
01 Nov 2026
BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026