BREAKING NEWS

കടക്ക് പുറത്ത്, വിളിക്കും അപ്പോൾ വന്നാൽ മതി- കെപിസിസി ആസ്ഥാനത്ത് മാധ്യമ വിലക്ക്!! പാർട്ടിയെ പ്രകോപിപ്പിച്ചത് സുധാകര നേതൃത്വവുമായി ബന്ധപ്പെട്ട വാർത്തകൾ? വരുന്നതു അങ്കണവാടി തെരഞ്ഞെടുപ്പല്ല, യുവ നേതാക്കൾ കാണിക്കുന്ന പാകതയും പക്വതയും മുതിർന്ന നേതാക്കളും കാണിക്കണം-രാഹുൽ മാങ്കൂട്ടത്തിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് പുതിയ നിർദ്ദേശം. ഇനി മുതൽ വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. അതേസമയം ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്. കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നേതൃമാറ്റത്തിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുകയാണെന്നും ആന്റോ ആന്റണി എംപിക്കാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ പുറത്തുവന്നതോടു കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സുധാകരനു അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

എന്നാൽ തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാമെന്നായിരുന്നു ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാൽ അറിയിക്കാമെന്നും കെ സി പറഞ്ഞിരുന്നു. മാധ്യമ വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു കെ സുധാകരൻറെയും പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ നേതൃമാറ്റം സംബന്ധിച്ച് നിരന്തരം വാർത്തകൾ വരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.

ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളെ തള്ളി യുവ നേതാക്കളും രംഗത്തെത്തിയിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ അടിക്കടി പ്രതികരിക്കുന്നത് അവസാനിപ്പിക്കണമെന്നും വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പല്ലെന്നും യുവ നേതാക്കൾ കാണിക്കുന്ന പാകതയും പക്വതയും മുതിർന്ന നേതാക്കളും കാണിക്കണം എന്നുമായിരുന്നു എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. രാഹുലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ നേതൃമാറ്റ ചർച്ച കോൺഗ്രസിന് തലവേദനയായ സാഹചര്യത്തിൽ കൂടിയാണ് കെപിസിസി ആസ്ഥാനത്ത് പ്രവേശിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. മാധ്യമങ്ങളിൽ വാർത്ത വരുന്നതോടെ അണികളുടെ സമ്മർദ്ദം കൂടി നേതാക്കൾ താങ്ങേണ്ടിവരുമെന്നതിനാൽ കൂടിയാണ് പുതിയ നീക്കം.

തകർത്തത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിക്കൊണ്ടുവന്ന ഭീകര ക്യാമ്പുകൾ, കൃത്യമായി അളന്നുതൂക്കി, ഒരു സർജറി നടത്തുന്നതുപോലെ ക്ലിനിക്കൽ പ്രിസിഷനോടെയുള്ള ആക്രമണം!! തെളിവുകൾ നിരത്തി ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് ഇന്ത്യൻ സേനയിലെ കരുത്തരായ വനിതകൾ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026