BREAKING NEWS

ഭീഷണി മുഴക്കുന്നവരോട് ഒന്നേ പറയാനുള്ളൂ… നല്ല ഹൃദയത്തിന് ഉടമകളാവുക കൂടെ നിന്ന പ്രേക്ഷകർക്ക് നന്ദി- നിവിൻ പോളി

· · 1 min read
Share: Copied!

കൊല്ലം:ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ പരോക്ഷപ്രതികരണവുമായി നടന്‍ നിവിന്‍ പോളി. സ്വന്തം കാര്യംമാത്രം നോക്കുന്നവരോടും ഭീഷണിയുടെ സ്വരം മുഴക്കുന്നവരോടും നല്ല ഹൃദയത്തിന് ഉടമയാവുക എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. നടി മഞ്ജു വാര്യരും പരിപാടിയില്‍ അതിഥിയായി പങ്കെടുത്തിരുന്നു.

‘വരുന്ന വഴി ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് കണ്ടു. നല്ല ഹൃദയമുണ്ടാവട്ടെ എന്നാണ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. എല്ലാവര്‍ക്കും പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ലകാര്യമാണ്. അങ്ങനെയുള്ള ഒരുപാടുപേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരേയും ജീവിതത്തില്‍ അഭിമുഖിക്കേണ്ടിവരാറുണ്ട്. സ്വന്തംകാര്യംമാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരങ്ങള്‍ മുഴക്കുന്ന അങ്ങനെയുള്ള രീതിയിലുള്ള ആളുകളും നമ്മള്‍ മുമ്പില്‍ കാണുന്നുണ്ട്. അവരോട് എല്ലാവരോടും എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന് ഉടമയാവുക. നല്ല മനസിന് ഉടമയാവുക. പരസ്പരം സ്‌നേഹത്തിലും സന്തോഷത്തിലും മുമ്പോട്ടുപോവാന്‍ എല്ലാവര്‍ക്കും സാധിക്കും’, എന്നായിരുന്നു നിവിന്റെ വാക്കുകള്‍.

‘എനിക്ക് കഴിഞ്ഞവര്‍ഷം ഒരു പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ കൂടെ ഏറ്റവും കൂടുതല്‍ നിന്നത് പ്രേക്ഷകരാണ്. ജനങ്ങളാണ്, നിങ്ങളാണ് നിന്നത്. ഞാന്‍ ഏത് വേദിയില്‍ പോയാലും എല്ലാവരോടും നന്ദി പറയാറുണ്ട്, നിങ്ങളോടും നന്ദി പറയുകയാണ്. ഒരുസംശയവും തോന്നാതെ നിങ്ങള്‍ എന്റെ കൂടെ നിന്നു. സ്ത്രീ- പുരുഷ വേര്‍തിരിവില്ലാതെ എല്ലാവരും എന്റെ കൂടെ നിന്നിരുന്നു. അതിന് എല്ലാവരോടും നന്ദി. പുതിയ നല്ല സിനിമകളുമായി ഇനിയും നിങ്ങളുടെ മുന്നില്‍ വരും’, നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026