BREAKING NEWS

കരച്ചിൽ കേട്ട് ഞാൻ ഓടിച്ചെല്ലുമ്പോൾ തെരുവുനായ്ക്കൾ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുകയാ… വേസ്റ്റ് ഇവിടെ ഇടരുതെന്ന് പലരോടും പറഞ്ഞു, ഒരു മനുഷ്യനും കേട്ടില്ല, പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല!! എനിക്കിനി എന്റെ കുഞ്ഞിനെ കാണാൻ പോലും കിട്ടില്ല!! നെഞ്ചുലഞ്ഞ് നിയയുടെ ഉമ്മ

· · 1 min read
Share: Copied!

തിരുവനന്തപുരം: ‘‘വളർത്ത്… ഇനിയും വളർത്ത്, കുറേ പട്ടികളെ കൂടി വളർത്ത്… ഇവിടെ വേസ്റ്റ് ഇടരുത്, ഇടരുതെന്ന് എല്ലാവരോടും കാലുപിടിച്ചപോലെ ഞാൻ പറഞ്ഞു, ഒരു മനുഷ്യൻ പോലും കേട്ടില്ല. അവിടെ കിടന്ന വേസ്റ്റ് തിന്നാൻ വന്ന പട്ടികളാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. കരച്ചിൽ കേട്ട് ഞാൻ ഓടിച്ചെല്ലുമ്പോൾ എന്റെ കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുപറിക്കുവാ. അപ്പോഴേ എടുത്തോണ്ടു ഓടി ഞാൻ… എനിക്കിനി അവളെ ഒന്നു കാണാൻ പോലുമില്ല…’’ – ഉള്ളുലയ്ക്കുന്നതാണു ഈ അമ്മയുടെ വാക്കുകൾ, കേട്ടു നിൽക്കുന്ന ആരുടെയും കണ്ണ് നനയിക്കും…

തെരുവുനായ കടിച്ചതിനു മൂന്നു തവണ പ്രതിരോധ വാക്സീൻ എടുത്തിട്ടും അവസാന ഡോസ് എഴുക്കുന്നതിനു പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസുകാരി നിയാ ഫൈസലിന്റെ മാതാവ് ഹബീറയാണ് മകളുടെ മരണവാർത്ത അറിഞ്ഞ് നെഞ്ചുപൊട്ടി ഓരോ കാര്യങ്ങളും ഓർത്തെടുത്ത് പറഞ്ഞത്. തന്റെ വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ഹബീറ പറഞ്ഞു.

വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്. ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാ​ഗത്തുനിന്നു നടപടി ഉണ്ടായില്ല. തിരുവനന്തപുരം എസ്എടി ആശുപത്രിക്കു മുന്നിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് നിയയുടെ മരണം.

ഏപ്രിൽ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്സീൻ എടുത്ത കുട്ടിക്ക് തുടർന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

അതേസമയം നിയയുടെ മൃതദേഹം വീട്ടിലെത്തിച്ചില്ല. പൊതുദർശനവും ഉണ്ടാകില്ല. കുട്ടി പേവിഷബാധയേറ്റു മരിച്ച സാഹചര്യത്തിൽ കുട്ടിയുടെ മാതാവ് ഹബീറയ്ക്ക് ക്വാറന്റീൻ നിർദേശിച്ചിട്ടുണ്ട്. ആലഞ്ചേരി മുസ്‌ലിം ജമാഅത്ത് പള്ളിയിൽ നിയയുടെ കബറടക്കം നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുകുട്ടികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.

വീണ്ടും പേവിഷബാധ മരണം: ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു, ഒരു മാസത്തിനിടെ പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികൾ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026