BREAKING NEWS

ഒന്നും പാഴാക്കില്ല, എണ്ണ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറടക്കം ഉരുക്കി എണ്ണപ്പലഹാരം ഉണ്ടാക്കി വിൽപന തകൃതി, നാട്ടുകാരെ പ്ലാസ്റ്റിക് പഴംപൊരിയും ഉഴുന്നുവടയും തീറ്റിച്ച കടയ്ക്ക് പൂട്ടിട്ട് അധികൃതർ

· · 1 min read
Share: Copied!

കൊല്ലം: തിളച്ച എണ്ണയിലേക്ക് ഓരോ തവണയും വീണ്ടും വീണ്ടും ചേർക്കുക പ്ലാസ്റ്റിക് ഉരുക്കിചേർത്ത എണ്ണ. കൊല്ലം റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ഒരു കടയിലാണ് പ്ലാസ്റ്റിക് എണ്ണയിൽ ഉരുക്കിക്കൊണ്ട് കച്ചവടം തകൃതിയായി നടന്നുകൊണ്ടിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കോർപ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് കടയടപ്പിച്ച് അധികൃതർ.

ഇവർ എണ്ണ കൊണ്ടുവന്നിരുന്ന പ്ലാസ്റ്റിക് കവർ അതേപടി എണ്ണിയിലേക്കിട്ട് ഉരുക്കിയെടുക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. വിഷയത്തിൽ നാട്ടുകാർ പരാതി ഉന്നയിച്ചതോടെ കടയിലുണ്ടായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ എണ്ണ പുറത്തേക്ക് കളഞ്ഞുവെങ്കിലും കടയ്ക്ക് പൂട്ടു വീണു. കൊല്ലം റെയിൽവേ സ്‌റ്റേഷനിലേക്കാണ് ഇത്തരത്തിൽ പലഹാരം എത്തിക്കുന്നത് എന്നാണ് വിവരം. പഴമ്പൊരിയും ഉഴുന്നവടയും ഉണ്ടാക്കുന്ന എണ്ണയിലാണ് ഈ രീതിയിൽ പ്ലാസ്റ്റിക് ഉരുക്കിചേർത്തത്.

അതേസമയം ലൈസൻസില്ലാതെയാണ് ഈ കട പ്രവർത്തിച്ചിരുന്നതെന്ന് കോർപ്പറേഷൻ ആരോ​ഗ്യവിഭാ​ഗം ഉദ്യോ​ഗസ്ഥർ പറയുന്നത്. പ്ലാസ്റ്റിക് ഉരുക്കി പലഹാരങ്ങളുണ്ടാക്കുന്ന എണ്ണയിലേക്ക് ചേർക്കുകയായിരുന്നു എന്ന് വ്യക്തമായി. ഈ സാധനങ്ങളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ലൈസൻസും ഹെൽത്ത് കാർഡുമില്ലാതെയാണ് കട പ്രവർത്തിച്ചിരുന്നത്. ബോധപൂർവം ലാഭത്തിന് വേണ്ടിയാണ് ഇത് ചെയ്തിരിക്കുന്നത്. നടപടിയുമായി മുന്നോട്ട് പോകും. ഇത് കഴിക്കുന്നവർക്കു കാൻസർ ഉണ്ടാകും. ഭക്ഷണത്തിനകത്ത് പ്ലാസ്റ്റിക് ഉരുക്കിചേർക്കുക എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ വരെ ഇത് കഴിക്കുന്നുണ്ടെന്നും ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ പറയുന്നു.

മോഷണക്കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ വിജയകുമാർ ജയിലിലാക്കി, ജയിൽ കിടന്ന പ്രതിയെ കാമുകിക്കു വേണ്ട!! തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ കാമുകി ഉപേക്ഷിച്ച പക

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026