BREAKING NEWS

പരാതി വിൻ സിയുടെ ഈ​ഗോയുടെ പുറത്തുണ്ടായത്, സെറ്റിൽ രാസലഹരി ഉപയോഗിച്ചിട്ടില്ല, സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിർമാതാവിനോടോ ചോദിക്കാം- ഷൈൻ, ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ വിൻ സിയെ അഭിനന്ദിക്കുന്നു, കൂടുതൽ അന്വേഷിക്കും, സിനിമയെ കൊല്ലരുത്- ശ്രീകാന്ത് കണ്ടർഗുള

· · 1 min read
Share: Copied!

കൊച്ചി: സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടി വിൻ സിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന പ്രതികരണവുമായി ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് നടിയുടെ പരാതിയെക്കുറിച്ച് ഷൈൻ പ്രതികരിച്ചത്. ‘വിൻ സിക്ക് തന്നോടുള്ള ഈഗോയുടെ പുറത്ത് വന്ന പരാതിയാണിത്.

അവർ കുടുംബസുഹൃത്താണ്. അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ല. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ, നിർമാതാവോ ശരിവയ്ക്കില്ല. ആവശ്യമെങ്കിൽ അവരെ വിളിച്ചു ചോദിക്കാം. സിനിമയുടെ സെറ്റിൽവച്ച് രാസലഹരി ഉപയോഗിച്ചിട്ടില്ല’– ഷൈൻ ടോം ചാക്കോ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം, തങ്ങളുടെ സിനിമയെ വെറുതെവിടണമെന്ന് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ വിൻ സിയെ അഭിനന്ദിക്കുന്നുവെന്നും എന്നാൽ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും സിനിമയുടെ നിർമാതാവ് ശ്രീകാന്ത് കണ്ടർഗുള പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് നടി നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അറി​ഞ്ഞതെന്നും എഴുതി തയാറാക്കിയ പ്രതികരണത്തിൽ ശ്രീകാന്ത് പറഞ്ഞു.

‘സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചിട്ടില്ല. ഈ വിഷയം അന്വേഷിക്കുന്നതിനായി ഐസിസി, ഫിലിം ചേംബർ എന്നിവ ഉൾപ്പെട്ട യോഗം 21ന് ചേരുന്നുണ്ട്. ഒന്നോ രണ്ടോ പേരെ മാത്രം ബാധിക്കുന്ന കാര്യമല്ല ഇത്. ഇതുപോലെ ഗുരുതരമായ സംഭവങ്ങൾ സെറ്റിൽ നേരിടേണ്ടി വന്ന മറ്റുള്ളവരുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മുന്നൂറിലെപ്പേർ ചേർന്ന് പൂർത്തിയാക്കിയ ചിത്രമാണ് സൂത്രവാക്യം. ചിത്രത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നത് ദൗർഭാഗ്യകരമാണ്. സമൂഹമാധ്യമങ്ങളിൽ ചിലർ ഇതൊരു മാർക്കറ്റിങ് തന്ത്രമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ സദ്ബുദ്ധിയുള്ളവർ ഇതിനെ മാർക്കറ്റിങ് തന്ത്രമായി കാണില്ലെന്നേ ഇപ്പോൾ പറയാനുള്ളൂ. സാമ്പത്തികമായും വൈകാരികമായും ഈ സംഭവം ഞങ്ങളെ ബാധിച്ചിരിക്കുകയാണ്. സിനിമ ഇനി എന്താകുമെന്നറിയില്ല. സിനിമയെ കൊല്ലരുത്’– ശ്രീകാന്ത് പറഞ്ഞു.

ഒരിക്കൽ പറ്റിയ പിടിപ്പുകേട് വീണ്ടും ആവർത്തിക്കാതിരിക്കാൻ അരയും തലയും മുറുക്കി പോലീസ്!!‌ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോ​ഗിച്ചിരുന്നു, കഴിഞ്ഞ വർഷം 12 ദിവസത്തോളം ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടി- ഷൈൻ ടോം ചാക്കോ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026