BREAKING NEWS

ഡയാലിസിസിനിടെ ഛർദ്ദി, വൃക്ക രോ​ഗിയായ യുവതിയെ ഐസിയുവിലേക്കു മാറ്റുന്നതിനു പകരം വാർഡിലേക്ക് മാറ്റി, രോ​ഗിയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം- ഭർത്താവ്

· · 1 min read
Share: Copied!

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന പരാതിയുമായി യുവതിയുടെ കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കാതെ വാർഡിലേക്ക് മാറ്റിയെന്നാണു ഭർത്താവ് താജുദ്ദീന്റെ പരാതി. വൃക്കരോ​ഗിയായ ആലപ്പുഴ പുന്നപ്ര പടിഞ്ഞാറെ പൊഴിക്കൽ തസ്നി താജുദീൻ (40) ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.

യുവതിയെ ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഡയാലിസിസിന് വിധേയയാക്കുകയായിരുന്നു. ഡയാലിസിസ് നടത്തുന്നതിനിടെ യുവതിക്ക് ഛർദിയുണ്ടായി. പിന്നാലെ തലച്ചോറിൽ രക്തസ്രാവവുമുണ്ടായി.

സ്കാനിങ്ങിൽ ഇത് കണ്ടെത്തിയെങ്കിലും ഐസിയുവിലേക്ക് യുവതിയെ മാറ്റിയില്ലെന്നാണ് പരാതി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകുമെന്ന് യുവതിയുടെ ഭർത്താവ് അറിയിച്ചു.

11 വർഷത്തിനിടെ ഹിന്ദു- മുസ്‌ലിം ദരിദ്രർക്കുവേണ്ടി എന്തുചെയ്തു? ആർഎസ്എസ് അതിന്റെ വിഭവങ്ങൾ രാജ്യ താൽപ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രിക്ക് ചായ വിൽക്കേണ്ടിവരില്ലായിരുന്നു!! മുസ്‌ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എഐഎംഐഎം അധ്യക്ഷൻ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026