BREAKING NEWS

രേണു സുധിക്കു ഉപദേശവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, നിങ്ങൾ മാത്രമല്ല, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ, നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്, ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’

· · 1 min read
Share: Copied!

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ വിമർശിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രേണു വിഷുവിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിമർശനവുമായി സ്വപ്ന എത്തിയത്. നിങ്ങൾ മാത്രമല്ല വിധവയായ ഒരേയൊരു സ്ത്രീയെന്നും ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്നും സ്വപ്ന സുരേഷ് കുറിച്ചു.

സ്വപ്നയുടെ കുറിപ്പ് ഇങ്ങനെ-

‘ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു… എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം… ദയവായി മറ്റ് ചില ബദലുകൾ കണ്ടെത്തൂ. വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല.

അതേസമയം സ്വപ്നയുടെ വാക്കുകൾ ഇതിനകം വലിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായ പ്രകടനവുമായി എത്തുന്നത്. അന്യരുടെ കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ആർക്കുമില്ലെന്നും സ്വപ്ന നാടിനു നല്ല പേര് സമ്പാദിച്ചു കൊടുത്തയാളല്ലെന്നു മനസ്സിലാക്കണമെന്നുമുള്ള കമന്റുകൾ എത്തിക്കഴിഞ്ഞു. പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചത്. അതേസമയം ചിലർ രേണുവിനെ അനുകൂലിച്ചും എത്തി. ഈ ഫോട്ടോ ഒരു ആധുനിക കലാരൂപമാണ്. ഭഗവാൻ കൃഷ്ണന്റെ പകരക്കാരനോ വിഷുവിനെ അപമാനിക്കുന്നതോ അല്ല. ഫാഷൻ വികസിക്കുന്നു ഒപ്പം പാരമ്പര്യങ്ങളും അങ്ങനെ തന്നെ.

പരമ്പരാഗത കേരള സാരികൾ ധരിക്കുമ്പോഴും നൃത്തരൂപങ്ങൾക്കായി വസ്ത്രം ധരിക്കുമ്പോഴും സ്ത്രീകളുടെ നേവൽ കാണാറുണ്ട്. അതിനാൽ പൊക്കിൾ പ്രദർശിപ്പിക്കുന്നത് ഒരു പാശ്ചാത്യ കണ്ടുപിടുത്തമാണെന്ന് നടിക്കരുത് എന്നാണ് ഒരാൾ രേണുവിനെ അനുകൂലിച്ച് കുറിച്ചത്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026