LATEST UPDATES

മുംബൈയിലേക്ക് നാടുവിട്ട പെൺകുട്ടികളെ ഇപ്പോൾ വീട്ടുകാർക്കൊപ്പം വിടില്ല..!!! കൗൺസിലിങ് വേണം… റഹിം അസ്ലം കൂടെ പോകാനുള്ള കാരണം വിശദീകരിച്ച് കുടുംബം

· · 1 min read
Share: Copied!

മലപ്പുറം; താനൂരിൽനിന്നും മുംബൈയിലേക്ക് നാടുവിട്ട പെൺകുട്ടികൾക്കു കൂടുതൽ കൗൺസിലിങ് വേണ്ടിവരുമെന്ന് പൊലീസ്. കൗൺസിലിങ് നൽകിയതിനു ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികൾ നിലവിൽ റിഹാബിലിറ്റേഷൻ സെന്‍ററിലാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണു മാറ്റിയത്.

അതേസമയം, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ ഫോണിൽ പിന്തുടരൽ എന്നീ വകുപ്പുകൾ ചുമത്തി പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുംബൈയിൽനിന്നു മടങ്ങിയ റഹീമിനെ തിരൂരിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാടുവിട്ട രണ്ടു പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാൾ. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ കുടുംബാംഗങ്ങൾ പറഞ്ഞത്.

ഇൻസ്റ്റഗ്രാം വഴിയാണ് റഹിം പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട്, വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയാണെന്നു പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്നു പെൺകുട്ടി പറഞ്ഞപ്പോഴാണ് റഹിം കൂടെ പോയതെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്. താനൂരിൽനിന്നു കാണാതായ പെൺകുട്ടികളുമായി ഇന്നലെ ഉച്ചയോടെയാണ് പൊലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്.

‘

BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026
BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026
BREAKING NEWS
നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പ...
01 Nov 2026
BREAKING NEWS
'ചലോ ദില്ലി', ജനസാ​ഗരത്തിൽ പ്രകമ്പനം കൊണ്ട് ഡൽഹി; ' ഇത് ഭാരതത്തിന്‍റെ ശബ്‌ദം, ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും': രാഹുൽ ​ഗാന്ധി
01 Nov 2026