HEALTH

ശരീരത്തില്‍ അമിനോ ആസിഡുകളുടെ പ്രധാന്യം എന്ത്? കുറഞ്ഞാല്‍ സംഭവിക്കുന്നത്…

· · 1 min read
Share: Copied!

പേശികളുടെ ആരോഗ്യത്തിനും ചര്‍മ്മം, തലമുടി, നഖങ്ങള്‍ തുടങ്ങിയവയുടെ ആരോഗ്യത്തിനും വേണ്ട പ്രോട്ടീനുകള്‍ നിര്‍മിക്കുന്നതിന് അമിനോ ആസിഡുകള്‍ അത്യന്താപേക്ഷിതമാണ്. ഹോര്‍മോണുകള്‍, ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, മറ്റ് സംയുക്തങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കാനും ഇവ സഹായിക്കുന്നു. തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉള്‍പ്പെടെ നിരവധി ഹോര്‍മോണുകള്‍ നിര്‍മിക്കാന്‍ അമിനോ ആസിഡുകള്‍ സഹായിക്കും. ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും അമിനോ ആസിഡുകള്‍ പ്രധാനമാണ്.

അതുപോലെ ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും രോഗപ്രതിരോധ കൂട്ടാനും അമിനോ ആസിഡുകള്‍ സഹായിക്കും. പ്രോട്ടീനിന്റെ കലവറയായ മുട്ടയില്‍ നിന്നും ഒമ്പത് തരം അമിനോ ആസിഡുകള്‍ ലഭിക്കും. കൂടാതെ ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പേശികളുടെ വളര്‍ച്ചയ്ക്കും തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. ചിക്കനിലും അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

ഇവയും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. അമിനോ ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയ ഒരു ഫാറ്റി ഫിഷാണ് സാല്‍മണ്‍ മത്സ്യം. പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയതാണ് പയറുവര്‍ഗങ്ങള്‍. നാരുകളും ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അമിനോ ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. വിറ്റാമിന്‍ ഇ അടങ്ങിയ ബദാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026
BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026