BREAKING NEWS

കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നോയെന്ന സംശയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 2021ൽ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മെയ് വരെ മാത്രമായിരുന്നെന്നും 2024ലും 2025ലും ഇത് ഉപയോഗിച്ചെന്നുമാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. മരുന്ന് ഉപയോഗിച്ചതാണോ നിപ ബാധിതരുടെ മരണത്തിന് കാരണമായതെന്ന് പരിശോധിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

2023 മെയ് 30ന് കാലാവധി അവസാനിച്ച മരുന്ന് അതിനുശേഷവും രോഗികൾക്ക് നൽകിയെന്നാണ് മന്ത്രിയുടെ നിയമസഭയിലെ രേഖാമൂലമുള്ള മറുപടി. 2024ലും 2025ലും ഈ മരുന്ന് ഉപയോഗിച്ചതായും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതും രോഗികളുടെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.

ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ

 

BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026
BREAKING NEWS
70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ
29 Oct 2026