BREAKING NEWS

പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു

· · 1 min read
Share: Copied!

കല്‍പ്പറ്റ: സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെത്തിയതായി ആരോപണം. വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ്.ഹാജിസും മദ്യലഹരിയിലായിരുന്നെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. വയനാട്ടില്‍ നിന്ന് വിനോദയാത്ര പോയ സ്‌കൂള്‍ സംഘത്തിലെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി വിദ്യാര്‍ഥികള്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് യാത്രാമധ്യേയും തിരിച്ചെത്തിയ ശേഷവും ഇവര്‍ക്കെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. കുട്ടികൾ ആരോപണം ഉന്നയിച്ചതിനെ തുടർന്ന്, വാഹനം നിർത്തി പരിശോധന നടത്തിയെന്നും, കുട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് പിടിഎ പ്രസിഡന്‍റിനെ യാത്രാസംഘത്തിൽ നിന്ന് ഇറക്കിവിട്ടെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.

കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ അധികൃതര്‍ തന്നെ ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. സ്‌കൂളിന് മുന്നിലും ടൂറിസ്റ്റ് ബസിന് സമീപവും വലിയ തോതിലുള്ള പ്രതിഷേധവും വാക്കുതര്‍ക്കങ്ങളുമുണ്ടായി. ആരോപണവിധേയരായ പ്രിന്‍സിപ്പലിന്റേയും പിടിഎ പ്രസിഡന്റിന്റേയും മെഡിക്കല്‍ പരിശോധന നടത്താമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നം താല്‍ക്കാലികമായി ശാന്തമായത്.

BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്‌ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
29 Oct 2026