CRIME

ഒരു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം ഒന്നുപോലും വിട്ടുപോകാതെ വിവരിച്ച് ആഫാൻ..!!,സ്വന്തം അനിയനേയും പെൺ സുഹൃത്തിനേയും കൊലപ്പെടുത്തിയ രീതി പറഞ്ഞുകൊടുക്കുമ്പോഴും വാക്കുകൾക്കു യാതൊരു ഇടർച്ചയുമില്ല…

· · 1 min read
Share: Copied!

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അഫാനെ കൊല നടത്തിയ സ്ഥലങ്ങളിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ആദ്യ തെളിവെടുപ്പ്. വൻ പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. വൈകിട്ട് നാലരയോടെയാണ് പോലീസ് സംഘം അഫാനുമായി പാങ്ങോട് സ്റ്റേഷനിൽ നിന്നിറങ്ങിയത്. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുനാദ് അടക്കമുള്ള ഉദ്യഗസ്ഥരുടെ കീഴിൽ വൻ പോലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്. ആദ്യം അഫാൻറെ അമ്മൂമ്മ സൽമാബീവിയുടെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. നിരവധി നാട്ടുകാരും ഇവിടെ തടിച്ചു കൂടിയിരുന്നു.

തെളിവെടുപ്പ് ആരംഭിക്കാനിരിക്കെ അഫാൻ ലോക്കപ്പിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു

വീടിൻറെ അകത്തേക്ക് കയറിയശേഷം അഫാൻ കൊല നടത്തിയ രീതി പൊലീസിന് മുന്നിൽ വിശദീകരിച്ചു. പത്തു മിനിറ്റ് നേരത്തെ തെളിവെടുപ്പിനുശേഷം വെഞ്ഞാറമൂടിലെ അഫാൻറെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. വീട്ടിൽ വച്ച് ഉമ്മയെ ആക്രമിച്ചതും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും വിശദീകരിച്ചു.

അതേസമയം പ്രതിയെ കൊണ്ട് വരുന്നത് കണക്കിലെടുത്ത് നേരത്ത് തന്നെ ഇവിടെ വലിയ പോലീസ് സംഘത്തെ ഇവിടെ വിന്യസിച്ചിരുന്നു. തെളിവെടുപ്പ് അര മണിക്കൂർ നീണ്ടു. തുടർന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിനുശേഷം വെഞ്ഞാറമൂട് പോലീസ് അഫാനെ കസ്റ്റഡിയിൽ വാങ്ങും.

ഇതിനിടെ രാവിലെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പാങ്ങോട് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലെ ശുചിമുറിയുടെ ഭാഗത്ത് ആഫാൻ രാവിലെ തളർന്നുവീണിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തെളിഞ്ഞതോടെ തിരികെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നീട് വൈകുന്നേരത്തോടെ തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു.

 

ബസ് സ്റ്റോപ്പിൽ നിന്ന് ആളുകളെ കയറ്റി ഓട്ടോ ഡ്രൈവർക്ക് നടുറോട്ടിലിട്ട് ക്രൂര മർദ്ദനം, കണ്ടക്റ്ററുടെ മർദ്ദനത്തിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026
BREAKING NEWS
എന്റെ സൗകര്യത്തിന് നിന്ന് തരുമോ?? കോളജ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, പരാതി നല്‍കിയാല്‍ ജീവിക്കാന്‍ വിടെല്ലെന്ന് ഭീഷണി, യുവാക്കള്‍ക്കെതിരെ കേസ്
06 Nov 2026
BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026