BREAKING NEWS

ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു

· · 1 min read
Share: Copied!

കൊച്ചി: നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ ട്വിസ്റ്റ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസിനെതിരെ ബലാത്സംഗ പരാതി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നു കാട്ടി യുവതി നൽകിയ പരാതിയിലാണ് കേസ്. നടി അതുല്യയുടെ അടുത്ത ബന്ധു നൽകിയ പരാതിയിൽ ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയിലാണ് ഡോ. ജോണ്‍സൺ ജോലി ചെയ്യുന്നത്.

സംഭവത്തിന് പിന്നാലെ ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി. പരാതി നൽകിയ യുവതിയുടെ കുടുംബ ഡോക്ടർ കൂടിയാണ് ജോൺസൺ. കഴിഞ്ഞ മാസം ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ വച്ച് മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ ചിത്രങ്ങൾ ഇയാൾ പകര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ െപാലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധു കൂടിയായ നടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചെന്നു കാട്ടിയാണ് ഡോ. ജോൺസൺ കടവന്ത്ര പൊലീസിന് പരാതി നൽ‍കിയത്. മൂന്നേകാൽ ലക്ഷം രൂപ വില വരുന്ന തന്റെ രണ്ടു മൊബൈൽ ഫോണുകളും വാച്ചും ഇയർപോഡും പിടിച്ചുപറിച്ചെന്നും പരാതിയിലുണ്ടായിരുന്നു.

ഇതിനു പിന്നാലെ നടി ഉൾപ്പെടെ 12 പേരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും നടി, നടനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി.വിഷ്ണു എന്നിവരെ അറസ്റ്റും ചെയ്തിരുന്നു. ഇതിൽ‍ വിഷ്ണു ഒട്ടേറെ കേസുകളിൽ പ്രതിയാണ്. സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഡോക്ടർ പരാതി നൽകിയത്. ശാരീരിക വേദന രൂക്ഷമായതും പ്രതികൾ കൊല്ലുമെന്നു പറഞ്ഞതിലെ ഭയം കാരണവുമാണ് പരാതി നൽകാൻ ൈവകിയതെന്നാണ് ഡോക്ടർ പറയുന്നത്. നടിയും കൂട്ടരും അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ്, ഡോക്ടർക്കെതിരെ പീഡന പരാതി ഉയർന്നിരിക്കുന്നത്.

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026