BREAKING NEWS

“മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ”, കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര് മുറുകുന്നു. സർക്കാരിന്റെ വൈദ്യുതി വാങ്ങൽ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സംസ്ഥാന താല്പര്യം മുൻനിർത്തി മാത്രമാണ് ഫയലുകളിൽ തീരുമാനമെടുത്തതെന്നും കൂട്ടിച്ചേർത്തു. യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് അധികാരികൾ കെഎസ്ഇബിക്ക് ഉറപ്പു നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കെഎസ്ഇബിക്ക് പോലും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഇത്തരമൊരു പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഹിമാചലിന്റെ പ്രപ്പോസലിനെ ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. ജിഎൻഎ ഉൽപ്പാദന കമ്പനിയല്ലെന്ന് ആരോപിക്കുന്ന പിണറായി വിജയൻ, മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ കമ്പനിയിൽ നിന്ന് പലതവണ വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന കാര്യവും സതീശൻ ഓർമിപ്പിച്ചു. സംസ്ഥാനത്ത് നിലവിൽ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കെഎസ്ഇബി ചെയർമാനാണ് സർക്കാരിനെ അറിയിച്ചത്.

ജിഎൻഎയ്ക്ക് 3.50 രൂപ അധികമായി നൽകേണ്ടി വരുമെങ്കിൽ, ഹിമാചലിൽ നിന്ന് വൈദ്യുതി എത്തിക്കാൻ യൂണിറ്റൊന്നിന് 9.50 രൂപയോളം നൽകേണ്ടി വരുമെന്ന് ഫയലുകൾ വ്യക്തമാക്കുന്നു. വൈദ്യുതി മന്ത്രി തന്നെയാണ് തീരുമാനം തേടി ഫയൽ മുഖ്യമന്ത്രിക്ക് അയച്ചതെന്നും അല്ലാതെ മുഖ്യമന്ത്രി സ്വമേധയാ ഫയൽ വിളിച്ചു വരുത്തിയതല്ലെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥർ മുന്നിൽ കൊണ്ടുവന്ന് വെയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെന്ന് പിണറായിക്ക് മറുപടിയായി വി.ഡി സതീശൻ തുറന്നടിച്ചു.

 

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026