BREAKING NEWS

“ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക”, ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

· · 1 min read
Share: Copied!

ദില്ലി: ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി ഭാരവാഹികൾക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. മുഴുവൻ കെപിസിസി ഭാരവാഹികൾക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയുടെ അധികാരത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് പരിഗണിച്ച വേളയിൽ കെപിസിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സുപ്രീം കോടതി അത് സ്വീകരിക്കാൻ തയാറായില്ല.

“ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക എന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളതെന്ന് കോടതി രൂക്ഷമായി ആരാഞ്ഞു. ചീഫ് ജസ്റ്റിനെയും നീതിന്യായ വ്യവസ്ഥയെയും തരംതാഴ്ത്താൻ ബോധപൂർവമായ ശ്രമം നടന്നതായാണ് കോടതി വിലയിരുത്തുന്നത്. കോടതിയലക്ഷ്യ ഹർജിയിൽ വിശദമായ പരിശോധനകൾക്കായി സുപ്രീം കോടതി ഒരു അമിക്കസ് ക്യൂറിയെയും നിയമിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ കെപിസിസി ഭാരവാഹികൾ ഈ നോട്ടീസിന് കൃത്യമായ മറുപടി നൽകേണ്ടി വരും.
ഒക്ടോബർ 12-നാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ പോസ്റ്റ് വന്നത്. ‘പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കിൽ ഇപ്പോൾ തന്നെ രാജി വെക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം’ എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ നീക്കം ചെയ്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് വൈറലായി.

BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
കുഞ്ഞിന്റെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിപ്പിച്ചു, രണ്ട് കവിളുകളിലും രക്തം കല്ലിച്ചപ്പാടുകള്‍, ശരീരത്തില്‍ മുറിവേറ്റപ്പാടുകള്‍, പെരുമ്പാവൂരില്‍ മരിച്ച മൂന്നു വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ
06 Nov 2026
BREAKING NEWS
വാടവീട്ടില്‍ ഒറ്റയ്ക്ക് താമസം, ഡിപ്രഷന്‍ കാരണം ജീവിതം മടുത്തു, അധ്യാപകന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
06 Nov 2026
BREAKING NEWS
കയറിപിടിക്കാന്‍ അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല, എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് എന്തുകാര്യം, വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ ആരായാലും അകത്ത്...
06 Nov 2026