BREAKING NEWS

പത്താം ക്ലാസുകാരുടെ യാത്രയയപ്പ് കളറാക്കാൻ കഞ്ചാവും!!, പോലീസിന്റെ കൈ തിരിച്ചൊടിച്ച് കഞ്ചാവ് വിൽപനക്കാരൻ, ലഹരി ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളും വിൽപനക്കാരനും പിടിയിൽ

· · 1 min read
Share: Copied!

കാസർകോട്: നഗരത്തിലെ പ്രധാന വിദ്യാലയത്തിൽ പത്താം ക്ലാസ് കുട്ടികളുടെ യാത്രയയപ്പ് ചടങ്ങ് കളറാക്കാൻ കഞ്ചാവും. രഹസ്യവിവരത്തെ തുടർന്ന് കഞ്ചാവ് ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളെ പോലീസ് പിടികൂടി. കുട്ടികളിൽ നിന്ന് കഞ്ചാവിന്റെ ഉറവിടം കണ്ടെത്തിയ പോലീസ് വിൽപനക്കാരനെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരന്റെ കൈ തിരിച്ചൊടിച്ചു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് വിൽപനക്കാരൻ കളനാട് സ്വദേശി കെ.കെ. സമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിക്കാൻ സഹ വിദ്യാർഥികൾ കൊണ്ടുവന്നത് ഇടിവള, നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ, മർദ്ദനത്തിനു പിന്നിൽ ക്വട്ടേഷൻ സംഘവും?, എല്ലുകൾ തകർന്നു, രക്തസ്രാവത്തെ തുടർന്ന് വിദ്യാർഥി അതീവ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

യാത്രയയപ്പിനിടെ കൂട്ടുകാരിൽ ചിലർ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് സഹപാഠികൾ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചടങ്ങിൽ കുട്ടികളിൽ പലരും കഞ്ചാവ് ഉപയോഗിച്ചെന്നും പോലീസ് കണ്ടെത്തി. ഇവരുടെ സാമൂഹിക സാഹചര്യം സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാനുള്ള ശ്രമത്തിലാണ് പോലീസിപ്പോൾ.

വാഹന കച്ചവടത്തിന്റെ പേരില്‍ സുഹൃത്തുമായി വാക്കേറ്റം; ഒടുവില്‍ ഇരുചെവിയറിയാതെ തീര്‍ത്തു, ദൃക്്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ റിസോര്‍ട്ട് ഉടമയെ പിടികൂടിയത് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍

യാത്രയയപ്പ് പാർട്ടിക്കിടെ കുട്ടികൾ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ജില്ലയിലെ സ്കൂളുകളിൽ പോലീസ് കർശന നിരീക്ഷണം നടത്തി വരികയായിരുന്നു. ഡിവെഎസ്പി സി.കെ. സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ എം.പി. പ്രദീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വനിതാ പോലീസുകാരുടെ സഹായത്തോടെ സ്കൂളുകളിൽ പരിശോധന നടത്തിയത്.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026