അശ്വതി: തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് പുതിയ വ്യാപാര ബന്ധങ്ങള്‍ക്കു തുടക്കമിടും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും.
ഭരണി: തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണ വര്‍ധിക്കും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വിവിധങ്ങളായ വസ്തുക്കള്‍ കൈവശം വന്നുചേരും.
കാര്‍ത്തിക: നവീന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, വിദേശയാത്രാസംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
രോഹിണി: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ആത്മസാക്ഷാത്കാരം ഉണ്ടാകും, വര്‍ധിത വീര്യത്തോടെ എല്ലാക്കാര്യങ്ങളിലും ഇടപെടും, സഹോദരങ്ങളുടെ പിന്തുണയുണ്ടാകും.
മകയിര്യം: ഗുരു കാരണവന്മാരുടെ അനുഗ്രഹാശിസുകളോടെ ചെയ്യുന്ന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണം.
തിരുവാതിര: വ്യവഹാരങ്ങളില്‍ വിജയിക്കും, തൊഴില്‍ സംബന്ധമായി നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സ്വസ്ഥതയുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കാന്‍ ശ്രദ്ധിക്കണം.
പുണര്‍തം: ആഘോഷങ്ങളില്‍ പങ്കെടുക്കും, പൂര്‍വകാല സുഹൃത്തുക്കളെകണ്ടുമുട്ടും, ഗൃഹാന്തരീക്ഷം സന്തോഷ പ്രദമാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
പൂയം: വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, അടുത്ത സുഹൃത്തുക്കളുമായി കലഹത്തിന് സാധ്യത, , ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, ഗൃഹനിര്‍മാണത്തിന് തുടക്കംകുറിക്കും
ആയില്യം: ആലോചന കൂടാതെ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടരുത്, വിഷമഘട്ടങ്ങളില്‍ ജീവിതപങ്കാളിയുടെ സമീപനം ആശ്വാസമായി അനുഭവപ്പെടും.
മകം: കൂടിയാലോചനകളിലൂടെ അഭിപ്രായ രൂപീകരണം നടത്തും, പ്രണയകാര്യങ്ങളില്‍ അനുകൂല നിലപാടുകളുണ്ടാകാം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുന്ന ദിനം.
പൂരം: ഗൃഹാന്തരീക്ഷം ആഹ്ലാദപ്രദമാകും, സാമ്പത്തിക ഉന്നമനം ഉണ്ടാകും, വാക്കുകള്‍ പാലിക്കാന്‍ കഴിയാതെ വരും, ആരോഗ്യപ്രശ്നങ്ങള്‍ക്ക് വിദഗ്ധ വൈദ്യന്മാരുടെ സേവനം തേടും.
ഉത്രം: കാര്യസാധ്യത്തിനായി അലയേണ്ടി വരും, ദീര്‍ഘദൂരയാത്രകള്‍ വന്നുചേരും, തൊഴില്‍സംബന്ധമായും യാത്രകള്‍വേണ്ടി വരും, സുമനസുകളുടെ സഹായത്താല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.
അത്തം: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍നിന്ന് വ്യതിചലിക്കേണ്ടതായി വരും, വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനശ്രമം നടത്തും, എല്ലാക്കാര്യത്തിലും ക്ഷമയുണ്ടാകണം.
ചിത്തിര: സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, ഗൃഹാന്തരീക്ഷം കലുഷിതമായിരിക്കും, നിലപാടുകള്‍ വ്യക്തമാക്കും, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും.
ചോതി: ഗുരുകാരണവന്മാരുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ ഗുണാനുഭവങ്ങളുണ്ടാകും, ജീവിത പങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ വിഷമതകളുണ്ടാകും.
വിശാഖം:സുഹൃത്തുക്കളുടെ സഹായം ലഭിക്കും,സാമ്പത്തിക കാര്യങ്ങളില്‍ പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കും, പ്രധാനതീരുമാനങ്ങളില്‍ കൃത്യമാര്‍ന്ന നിലപാടെടുക്കാന്‍ വൈകും.
അനിഴം: വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കകളുണ്ടാകും, ബന്ധുഗുണം, ഭക്ഷ്യവിഷബാധയുണ്ടാകാതെ ശ്രദ്ധിക്കണം.
തൃക്കേട്ട: എല്ലാപ്രകാരത്തിലും മാറ്റങ്ങളുണ്ടാകും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനംനടത്തും, ആരോഗ്യപ്രശ്നങ്ങളുണ്ടാകും, സമചിത്തതയോടെ എല്ലാക്കാര്യങ്ങളെയും നേരിടാന്‍ ശ്രമിക്കണം.
മൂലം: ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകളുണ്ടാകും, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, ഭൂമി സംബന്ധമായ പ്രതിസന്ധികളുണ്ടാകും.
പൂരാടം: വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കും, വ്യവഹാരങ്ങളില്‍ നേട്ടം, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.
ഉത്രാടം: വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഠിനശ്രമം നടത്തും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, നവീന സംരംഭങ്ങളില്‍ നേട്ടങ്ങളുണ്ടാകും.
തിരുവോണം: സന്തോഷാനുഭവങ്ങള്‍ വരും, സാമ്പത്തിക നില മെച്ചപ്പെടും, കൂട്ടുകുടുംബത്തില്‍നിന്ന് മാറി താമസിക്കാന്‍ ഉള്‍പ്രേരണയുണ്ടാകും, വിവാഹാദി സത്കര്‍മങ്ങളില്‍ പങ്കുചേരാനാകും.
അവിട്ടം:സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ അഭിമാനിക്കും, കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും, അയല്‍വാസികളുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തും.
ചതയം:സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, ആരോഗ്യപ്രശ്നങ്ങളുണ്ടാകും, അനാവശ്യമായ ആശങ്കകളെ ഒഴിവാക്കണം, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം.
പുരുരുട്ടാതി: സന്തോഷാനുഭവങ്ങളുണ്ടാകും,സുഹൃത്തുക്കളെ ആപത്ഘട്ടങ്ങളില്‍ സഹായിക്കാനാകും,സഹോദരങ്ങളില്‍നിന്ന് ഗുണാനുഭവങ്ങളുണ്ടാകും.
ഉത്രട്ടാതി: വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം, അയല്‍വാസികളുമായി കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.
രേവതി: സാമ്പത്തികമായി ചെലവുകള്‍വര്‍ധിക്കും, നൂതനസംരംഭങ്ങളില്‍ വിജയിക്കും, സന്തോഷാനുഭവങ്ങളുണ്ടാകും.
ജ്യോതിഷാചാര്യഷാജി പൊന്നമ്പുള്ളി
9995373305, 8075211288