CRIME

അർദ്ധരാത്രി കൈകാലുകൾ തോർത്ത് ഉപയോ​ഗിച്ച് കെട്ടി.., ശരീരം മുഴുവൻ ലോഷൻ ഒഴിച്ച ശേഷം ഡിവൈഡറുപയോ​ഗിച്ച് വരഞ്ഞുകീറി, വീഡിയോ പകർത്താൻ ജൂനിയർ വിദ്യാർഥികളോട് ആവശ്യപ്പെട്ടു…!! സീനിയേഴ്സിനെ ബഹുമാനമില്ലെന്ന് പറഞ്ഞു കഴുത്തിൽ കത്തിവച്ചു..!!! പണം കൊടുത്തില്ലെങ്കിൽ മുട്ടുകുത്തി നിർത്തി കരണത്ത് അടിക്കും- റാ​ഗിങ്ങിൻ്റെ ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു

· · 1 min read
Share: Copied!

കോട്ടയം: ​ഗവ. കോളേജ് ഒഫ് നഴ്‌സിങ് ഹോസ്റ്റലിൽ ഒന്നാംവർഷ വിദ്യാർഥികൾ നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ റാഗിങ്. മൂന്നാംവർഷ ജനറൽ നഴ്‌സിങ് വിദ്യാർഥികളായ അഞ്ചുപേരാണ് ഒന്നാംവർഷ വിദ്യാർഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. വിദ്യാർഥികളെ നഗ്നരാക്കി ഡിവൈഡർ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്പോൾ വായിൽ ക്രീം തേച്ചുപിടിപ്പിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികളുടെ മൊബൈലിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നഴ്‌സിങ് കോളേജിലെ ജനറൽ നഴ്‌സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(20), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിങ് കേസിൽ ഗാന്ധിനഗർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിച്ചതുമുതൽ പ്രതികൾ ഇവരെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവർഷ ജനറൽ നഴ്‌സിങ് ക്ലാസിൽ ആറ് ആൺകുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം പ്രതികളുടെ റാഗിങ്ങിനിരയായി.

കോമ്പസ് ഉപയോ​ഗിച്ച് ശരീരത്തിൽ മുറിവേൽപിച്ചു… മുറിവിൽ ലോഷൻ തേച്ചുപിടിപ്പിച്ചു, ഞായറാഴ്ചകളിൽ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചെടുത്ത് മദ്യം വാങ്ങിയ ശേഷം ഉപദ്രവിക്കും… ന​ഗ്നരാക്കി നിർത്തിയെ ശേഷം ഡംബൽ ഉപയോഗിച്ചും ക്രൂരത; ഗവ. നഴ്സിങ് കോളജിൽ‌ റാ​ഗിങ്ങിന്റെ പേരിൽ നടന്നത് ശാരീരിക പീഡനം… 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ

പ്രതികളിലൊരാളുടെ പെൺസുഹൃത്തുമായി അടുപ്പം, പത്താംക്ലാസുകാരനെ നാലം​ഗ സംഘം വീട്ടിൽനിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി, പോലീസ് അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് റബർ തോട്ടത്തിൽ വിദ്യാർഥിയെ തടഞ്ഞുവച്ചിരിക്കുന്ന നിലയിൽ

പോലീസ് എഫ്ഐആറിൽ പറയുന്നതിങ്ങനെ: കഴിഞ്ഞ നവംബർ 16-ാം തീയതി പ്രതികൾ ഒന്നാംവർഷ വിദ്യാർഥിയിൽനിന്ന് 300 രൂപ ഗൂഗിൾ പേ വഴിയും 500 രൂപ നേരിട്ടും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു. തുടർന്ന് ഒന്നാംവർഷ വിദ്യാർഥികൾ ഹോസ്റ്റൽ മുറിയിൽ ഇരിക്കുന്നതിനിടെ പ്രതികൾ ഇവിടേക്കെത്തുകയും ‘സീനിയേഴ്‌സിനെ ബഹുമാനമില്ല’ എന്നുപറഞ്ഞ് വിദ്യാർഥികളിലൊരാളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

കഴിഞ്ഞ ഡിസംബർ 13 ന് ഒന്നാംവർഷ വിദ്യാർഥിക്ക് പ്രതികളിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരപീഡനം. അന്നേദിവസം അർധരാത്രി പ്രതികൾ ഒന്നാംവർഷ വിദ്യാർഥിയുടെ മുറിയിലെത്തി കൈ- കാലുകൾ തോർത്തുകൊണ്ട് കെട്ടിയിട്ടു. തുടർന്ന് ദേഹം മുഴുവൻ ലോഷൻ ഒഴിച്ചശേഷം ശരീരമാസകലം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മുറിയിലുണ്ടായിരുന്ന മറ്റൊരു ഒന്നാംവർഷ വിദ്യാർഥിയോട് മൊബൈലിൽ പകർത്താൻ ആവശ്യപ്പെട്ടു.

കൂടാതെ പ്രതികൾ സ്ഥിരമായി പരാതിക്കാരായ വിദ്യാർഥികളിൽ നിന്ന് പണം പിരിച്ചിരുന്നു. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഇവർ ജൂനിയർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മുട്ടുകുത്തി നിലത്തുനിർത്തിയ ശേഷമാണ് കരണത്തടക്കം ക്രൂരമായി മർദിച്ചതെന്നും പോലീസ് പറയുന്നു. മാത്രമല്ല ഒന്നാംവർഷ വിദ്യാർഥികളുടെ സ്വകാര്യഭാഗത്ത് ഡംബൽ കെട്ടിത്തൂക്കിയും പ്രതികൾ ക്രൂരമായി ഉപദ്രവിച്ചിരുന്നു. മദ്യപിക്കാനായാണ് പ്രതികൾ ജൂനിയർ വിദ്യാർഥികളിൽനിന്ന് ഊഴമിട്ട് പണം പിരിച്ചെടുത്തിരുന്നത്. സീനിയേഴ്‌സിനെ പേടിച്ച് വിദ്യാർഥികൾ പണം നൽകുകയായിരുന്നു. അതേസമയം, പ്രതികൾ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പ്രതികളുടെ മൊബൈലുകളിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026
BREAKING NEWS
'മോദി എന്റെ നല്ല സുഹൃത്ത്; കരുത്തനായ വ്യക്തി, ലോകം ബഹുമാനിക്കുന്ന നേതാവ്; ടഫ് മാൻ'; ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്; 'ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പങ്ക് ശ്രദ്ധേയം'
17 Nov 2026
BREAKING NEWS
മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി
17 Nov 2026