LATEST UPDATES

‘എന്നെ തീർക്കാനാണ് പദ്ധതിയെങ്കിൽ ഇറാനെ മുച്ചൂടും നശിപ്പിക്കും ഞാൻ… ഞങ്ങൾ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാൻ ഈ തീരുമാനമെടുക്കുന്നത്’, ഇറാനെതിരായ മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച് ട്രംപ്

· · 1 min read
Share: Copied!

ന്യൂയോർക്ക്: ഇറാൻ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാ​ഗമായി ഇറാനെതിരായ മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പുുവച്ചു. നിലവിൽ, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തിൽ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതനുസരിച്ച് ആണവ മേഖലയിൽ ഉൾപ്പെടെ ഇറാനെതിരേ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിർദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതൽ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാൽ, കടുത്ത നടപടിയിലേക്ക് നീങ്ങുന്നതിൽ ദുഃഖമുണ്ടെന്ന് ട്രംപ് പ്രതികരിച്ചു.
‘വെറുതെ പറയുന്നതല്ല ഞാൻ… ​ഗാസ ഏറ്റെടുക്കും, ആയുധങ്ങൾ നിർവീര്യമാക്കി സാമ്പത്തിക ഭദ്രത കൊണ്ടുവരും, തൊഴിലുകളും പുതിയ ഭവനങ്ങളും സൃഷ്ടിക്കും… മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും’- ട്രംപ്

ഒട്ടും മനസോടെയല്ല ഞാൻ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച ശേഷം ട്രംപ് പ്രതികരിച്ചത്. എന്നാൽ, കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാൻ ഈ തീരുമാനമെടുക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കുടുംബ വഴക്ക്, ആറുവയസുകാരന്റെ മുന്നിൽ വച്ച് മരുമകൻ ഭാര്യാമാതാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, പൊ​ള്ള​ലേ​റ്റ മ​രു​മ​ക​നും മ​രി​ച്ചു

എല്ലാവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിന് ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള എല്ലാ സാധ്യതയും ഞാൻ പരിശോധിക്കും. എന്നാൽ, ഈ നിർദേശങ്ങൾക്കൊപ്പം ഇറാനെ ഭീഷണിപ്പെടുത്താനും ട്രംപ് മറന്നില്ല. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദേശമെങ്കിൽ പിന്നെ ആ രാജ്യം ബാക്കിയുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. തന്നെ വധിക്കുകയാണെങ്കിൽ ഇറാൻ എന്ന രാജ്യം തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിർദേശവും ഇതിനോടകം നൽകിയിട്ടുണ്ടെന്നും ട്രംപ് ഇറാന് മുന്നറിയിപ്പും നൽകി.

ഇനി പൊന്നിനെ പിടിച്ചാൽ കിട്ടില്ലേ?… ഇന്ന് വർദ്ധിച്ചത് 760 രൂപ, സ്വർണം പവന് 63,240 രൂപയായി, ഇനി ഒരു പവൻ സ്വന്തമാക്കണമെങ്കിൽ നൽകേണ്ടി വരിക 68,000 രൂപ

BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026