BUSINESS

ഇനി പൊന്നിനെ പിടിച്ചാൽ കിട്ടില്ലേ?… ഇന്ന് വർദ്ധിച്ചത് 760 രൂപ, സ്വർണം പവന് 63,240 രൂപയായി, ഇനി ഒരു പവൻ സ്വന്തമാക്കണമെങ്കിൽ നൽകേണ്ടി വരിക 68,000 രൂപ

· · 1 min read
Share: Copied!

സംസ്ഥാനത്ത് സ്വർണ വില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വർധിച്ച് 7,905 രൂപയുമായി. രണ്ടും സർവകാല റെക്കോർഡ്. പവൻ 63,000 രൂപയും ഗ്രാം 7,900 രൂപയും മറികടന്നത് ചരിത്രത്തിലാദ്യം. 18 കാരറ്റ് സ്വർണവിലയും  ഒറ്റയടിക്ക് ഇന്ന് 80 രൂപ കയറി 6,535 രൂപയെന്ന എക്കാലത്തെയും ഉയരത്തിലായി. വെള്ളിയും  മുന്നേറുകയാണ്; ഇന്ന് ഗ്രാമിന് രണ്ടു രൂപ വർധിച്ച് 106 രൂപയിലാണ് വ്യാപാരം.

ഇതോടെ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 68,000 രൂപയോളം നൽകേണ്ടിവരും. ഒരു മാസത്തിനിടെ ഏഴായിരം രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.

അധികാരത്തിലേറിയയുടെ ട്രംപ് വ്യാപാര നയത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് സ്വർണ വിലയിലെ കുതിപ്പിന് പിന്നിൽ. ലോകത്തെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് തിടുക്കമില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ആഗോളതലത്തിൽ ആശങ്കവർധിക്കുകയും ചെയ്തു.

കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയതും രാജ്യാന്തര വിപണിയിൽ വിലക്കുതിപ്പുണ്ടാക്കി. ആഗോള സാമ്പത്തിക മേഖല തീരുവ യുദ്ധം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുകയാണ്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,853 ഡോളർ പിന്നിടുകയും ചെയ്തു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026