BREAKING NEWS

പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പോലീസുകാർക്കു നേരെ മഹീന്ദ്ര ഥാർ ഇടിച്ചുകയറ്റി ലഹരിസംഘത്തിന്റെ ആക്രമണം. കഴക്കൂട്ടത്തുണ്ടായ സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപു രാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധനയ്‌ക്കെത്തിയത്. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ മഹീന്ദ്ര ഥാർ രണ്ട് പോലീസുകാർ തടഞ്ഞു. എന്നാൽ വാഹനം നിർത്തുന്നതിന് പകരം ഡ്രൈവർ പോലീസുകാർക്കു നേരെ ഇടിച്ചുകയറ്റുകയായിരുന്നു. പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ ഥാർ ഓടിച്ചുകയറ്റി. ഇതിനിടെ ഒരാൾ ചാടി രക്ഷപ്പെട്ടു.

വാഹനത്തിലുണ്ടായിരുന്ന തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗർ സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026