BREAKING NEWS

ട്രംപിന്റെ നിയമത്തിൽ വിറങ്ങലിച്ച് കുടിയേറ്റക്കാർ, മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റിലായത് 538 പേർ, നൂറുകണക്കിനാളുകളെ നാടുകടത്തിയത് സൈനിക വിമാനത്തിൽ, നടപടി കടുപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി മെക്സികോയിൽ അഭയാർഥിക്കൂടാരങ്ങൾ ഒരുങ്ങുന്നു

· · 1 min read
Share: Copied!

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരമേറ്റ് മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റുചെയ്തതായി യുഎസ് സർക്കാർ വൃത്തങ്ങൾ. നൂറ് കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായും റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.

അറസ്റ്റ് ചെയ്തവരിൽ തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാൾ, ട്രെൻ ഡി അരാഗ്വ സംഘത്തിലെ നാല് അംഗങ്ങൾ, പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈം​ഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ എന്നിവരുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ, നൂറുകണക്കിന് ആളുകളെ സൈനികവിമാനത്തിൽ നാടുകടത്തിയതായും കരോലിൻ വ്യക്തമാക്കി.

അറസ്റ്റ് ഭീഷണിയുള്ളതിനാൽ കാലിഫോർണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്കെത്തിയില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യുഎസിൽ നിർമാണമേഖലയിൽ ജോലിചെയ്യുന്നവരിൽ വലിയവിഭാഗവും അനധികൃത കുടിയേറ്റക്കാരാണ്.

നിയമവിരുദ്ധ കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിന് മുന്നോടിയായി മെക്സിക്കോ ആവശ്യമായ മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. കൂട്ട അഭയാർഥി പ്രവാഹമുണ്ടാകുന്നത് കണക്കിലെടുത്ത് മെക്സിക്കോയുടെ അതിർത്തി സംസ്ഥാനങ്ങൾ ബുധനാഴ്ച കൂടുതൽ അഭയാർഥിക്കൂടാരങ്ങൾ പണിയാൻ ആരംഭിച്ചു. യുഎസ. സംസ്ഥാനമായ ടെക്സസിലെ എൽ പാസോയോടു ചേർന്ന സ്യുഡാഡ് ഹ്വാരെസിലാണ് കൂടാരങ്ങളുണ്ടാക്കുന്നത്.
നഗ്നമായ ഭരണഘടാന ലംഘനം..!!! ട്രംപിന് വൻ തിരിച്ചടി..!!! ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ഉത്തരവ് സ്റ്റേ ചെയ്ത് കോടതി…

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026