BREAKING NEWS

17കാരി പ്രസവിച്ച സംഭവത്തിൽ അമ്മയും യുവാവും അറസ്റ്റിൽ…!! സ്വകാര്യബസിലെ കണ്ടക്ടറായ യുവാവ് പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു…!! മറ്റൊരു പീഡനക്കേസിലും ഇയാൾ പ്രതി

· · 1 min read
Share: Copied!

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ‍ കുട്ടിയെ വിവാഹം കഴിച്ച യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. മൂന്നും നാലും പ്രതികളായ യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ചാണ് അമ്മ ഇരുവരുടെയും വിവാഹം നടത്തികൊടുത്തത്.

സ്വകാര്യബസിലെ കണ്ടക്ടറായ ആദിത്യൻ, 17കാരിയായ പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു. തുടർന്നാണ് അമ്മ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തത്. ‌ഗർഭിണിയായപ്പോൾ ഇതു മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കൾ വയനാട്ടിലേക്ക് കൊണ്ടുപോയി. കൈനാടി സർക്കാർ ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പിന്നീട് ആദിത്യനുമായി പിണങ്ങി. പെൺകുട്ടിയുടെ സഹോദരൻ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും ബാല വിവാഹനിരോധന നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തത്. നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനിൽക്കുകയും രക്ഷാകർതൃത്വത്തിൽനിന്നു മനഃപുർവം ഒഴിവാകണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ യുവാവിനൊപ്പം അയച്ചതിനുമാണ് അമ്മയ്ക്കെതിരെ കേസ്. ആദിത്യനെ ഇന്നലെ വൈകിട്ട് ഇയാളുടെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ആദിത്യൻ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ശിശുക്ഷേമ സമിതിക്ക് കൈമാറും. പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിച്ചതായി പൊലീസ് പറഞ്ഞു.

മൃഗം എന്ന് ട്രംപ് വിശേഷിപ്പിച്ചത് രാസ ആക്രമണം നടത്തിയതിന്…!! 13 വർഷത്തിനിടയിലെ നിർണായക ദിനം…!!! ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്ക് പലതവണ തിരിച്ചടി..!!! ഒടുവിൽ ശ്രദ്ധമാറിയപ്പോൾ 54 വർഷത്തെ അസദ് കുടംബ ഭരണത്തിന് അന്ത്യം…!! ഡമാസ്കസിലെ നിരത്തുകളിൽ ജനക്കൂട്ടത്തിന്റെ ആഘോഷ പ്രകടനങ്ങൾ

ഇത് രണ്ടാം തവണ..!! ഗോവയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി പോയ കാർ യാത്രക്കാർ എത്തിയത് കൊടുംവനത്തിൽ…!! ടയർ ചെളിയിൽ കുടുങ്ങി…!! രക്ഷിക്കാൻ പൊലീസ് എത്തിയത് രണ്ട് മണിക്കൂർ സഞ്ചരിച്ച്…!!!

BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026
BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026