‘ഒന്ന് ആ​ഗ്രഹിച്ചു പോകുന്നു, ഒരുപക്ഷെ പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ’- സുപ്രീം കോടതി, പരാമർശം വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജിയിൽ

ന്യൂഡൽഹി: പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്ന് സുപ്രിം കോടതി. വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ഈ പരാമർശം.

മോശം പ്രകടനത്തിന്റെ പേരിൽ വനിതാ ജഡ്ജി അദിതി കുമാർ ശർമയുൾപെടെ ആറുപേരെ പിരിച്ചുവിട്ടതു ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് എതിരെയുള്ള ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബിവി നാഗരത്ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച്.

ഗർഭഛിദ്രം മൂലം അദിതി അനുഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് പിരിച്ചുവിടൽ എന്നു ചൂണ്ടിക്കാട്ടിയാണ് ‘പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ സ്ത്രീയുടെ വിഷമതകൾ മനസിലാക്കാൻ കഴിയുമായിരുന്നുവെന്ന പരാമർശം സുപ്രിം കോടതി നടത്തിയത്. 6 വനിതാ ജഡ്ജിമാരെയാണ് പിരിച്ചുവിട്ടത്. ഇതിൽ 4 പേരെ പിന്നീട് തിരിച്ചെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7