ക്യാൻസർ നേരത്തെ കണ്ടെത്താൻ ലളിതമായ ബ്ലഡ് ടെസ്റ്റ്; നൂതന സംവിധാനവുമായി റിലയൻസ് കമ്പനി, ഇനി ജെനോം സീക്വൻസിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ‘കാൻസർ സ്‌പോട്ട്’ ടെസ്റ്റിലൂടെ ക്യാൻസർ നിർണയിക്കാം

ബംഗളൂരു/കൊച്ചി: പ്രമുഖ ജനിതകശാസ്ത്ര, ബയോ ഇൻഫോർമാറ്റിക്‌സ് കമ്പനിയായ സ്ട്രാൻഡ് ലൈഫ് സയൻസസ്, ഒന്നിലധികം അർബുദങ്ങൾ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ലഡ് ടെസ്റ്റ് സംവിധാനം ലോഞ്ച് ചെയ്തു. ക്യാൻസർ സ്‌പോട്ട് എന്നാണ് ഈ രക്തപരിശോധന സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്.

മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് സ്ട്രാൻഡ് ലൈഫ് സയൻസസ്. ക്യാൻസർ സ്പോട്ട് പരിശോധനയിൽ ക്യാൻസർ ട്യൂമർ ഡിഎൻഎ ശകലങ്ങൾ തിരിച്ചറിയാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെത്തിലേഷൻ പ്രൊഫൈലിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ലളിതമായ രക്ത സാമ്പിളാണ് ക്യാൻസർ സ്‌പോട്ട് ഉപയോഗപ്പെടുത്തുന്നത്. രക്തത്തിലെ ക്യാൻസറിന്റെ ഡിഎൻഎ മെഥിലേഷൻ സിഗ്‌നേച്ചറുകൾ തിരിച്ചറിയാൻ ജെനോം സീക്വൻസിംഗും വിശകലന പ്രക്രിയയും ഉപയോഗിക്കുകയയാണ് ചെയ്യുന്നത്. ആഗോളതലത്തിൽ ഉപയോഗിക്കാൻ സാധ്യമാകുന്നതാണ് പുതിയ സംവിധാനമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്യാൻസർ സ്‌ക്രീനിങ്ങിൽ നിർണായക സ്വാധീനമാകാൻ ഇതിന് കഴിഞ്ഞേക്കും.

‘മനുഷ്യരാശിയുടെ സേവനത്തിനായി വൈദ്യശാസ്ത്രത്തിന്റെ ഭാവിയെ പുനർനിർവചിക്കുന്ന മുന്നേറ്റങ്ങൾ ഏറ്റെടുക്കുന്നതിൽ റിലയൻസ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ആരോഗ്യരംഗത്ത് ക്യാൻസർ വലിയൊരു പ്രശ്‌നമായി മാറിക്കഴിഞ്ഞു. മരണനിരക്ക് കൂടുന്നത് ഉൾപ്പടെയുള്ള ദുരന്തങ്ങൾക്ക് അത് വഴിവെക്കുന്നു. ഇത് രോഗികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും സാമ്പത്തികവും സാമൂഹികവും മാനസികവുമായ കനത്ത ആഘാതമാണ് നൽകുന്നത്. അതിനാൽതന്നെ, ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്ട്രാൻഡിന്റെ നൂതനാത്മകമായ പരിശോധന ഞങ്ങളുടെ വിഷൻ പ്രതിഫലിപ്പിക്കുന്നു,’ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്റ്റർ ഇഷാ അംബാനി പിരമൾ പറഞ്ഞു.

ആരോഗ്യസേവനങ്ങളെ വിപ്ലവാത്മകമായ രീതിയിൽ പരിവർത്തനപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണിത്. ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിന് ജെനോമിക്‌സിന്റെ ശക്തി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഞങ്ങൾ. അതിലൂടെ ഇന്ത്യയിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ കോർപ്പറേറ്റ് ഫിലോസഫിയായ ‘വീ കെയർ’ എന്നത് ഓരോ പദ്ധതിയിലും പ്രതിഫലിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പുതിയ സംരംഭമായ ജെനോമിക്‌സ് ഡയഗ്നസ്റ്റിക്‌സ് ആൻഡ് റീസർച്ച് സെന്ററും അത് തന്നെയാണ് ബോധ്യപ്പെടുത്തുന്നത്- ഇഷ കൂട്ടിച്ചേർത്തു.

ക്യാൻസറിനെതിരെയുള്ള യുദ്ധത്തിലെ ഏറ്റവും പ്രധാന ഘടകം നേരത്തെ അത് കണ്ടെത്തുന്നതാണ്. അതിലൂടെ വിജയിക്കാൻ നമുക്ക് സാധിക്കും. അതിനാൽ തന്നെ പ്രാരംഭ കാൻസർ തിരിച്ചറിയൽ പരിശോധന സംവിധാനം ലോഞ്ച് ചെയ്യാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ 24 വർഷ ചരിത്രത്തിൽ ഇത് ചരിത്രപരമായ നാഴികക്കല്ലാണ്-സ്ട്രാൻഡ് ലൈഫ് സയൻസസ് സിഇഒയും സഹസ്ഥാപകനുമായ ഡോ. രമേഷ് ഹരിഹരൻ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7