BREAKING NEWS

സ്ത്രീത്വത്തെ അപമാനിച്ചു; ബം​ഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരായ കുറ്റപത്രം സമർപ്പിച്ചു; 36 സാക്ഷികൾ

· · 1 min read
Share: Copied!

കൊച്ചി: ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത കേസാണിത്.

മാത്രമല്ല, ഹേമ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടിക ഉൾപ്പെടെയുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിനു പിന്നാലെയാണ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ രഞ്ജിത്തിൽ നിന്നു താൻ ലൈംഗികാതിക്രമം നേരിട്ട വിവരം ബംഗാളി നടി തുറന്നു പറഞ്ഞത്. 2009ൽ പാലേരിമാണിക്യം സിനിമയുടെ ഒഡിഷനു വേണ്ടി കൊച്ചിയിൽ എത്തിയപ്പോൾ കലൂരിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു അവർ തുറന്നു പറഞ്ഞത്. എന്നാൽ രഞ്ജിത് ആരോപണം നിഷേധിച്ചിരുന്നു. നടിക്ക് ആ സിനിമയിൽ അവസരം കിട്ടാത്തതുകൊണ്ടായിരിക്കാം ഇത്തരമൊരു ആരോപണം എന്നായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാൽ വിവാദം ശക്തമായതോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു.

കേസിന്റെ നാൾവഴികൾ

ഓഗസ്റ്റിൽ പ്രത്യേക അന്വേഷണ സംഘം രഞ്ജിത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് റജിസ്റ്റർ ചെയ്ത് 82–ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ നടി കോടതിയിൽ രഹസ്യ മൊഴിയും നൽകിയിരുന്നു. നടിയുടെ വാദത്തെ പിന്തുണച്ചു കൊണ്ട് സംവിധായകനായ ജോഷി ജോസഫ് ഉൾപ്പെടെയുള്ളവർ രംഗത്തു വരികയും അവർ‍ അന്വേഷണ സംഘത്തിനു മൊഴി നൽകുകയും ചെയ്തു.

രഞ്ജിത്തിൽ നിന്നു ദുരനുഭവം നേരിട്ടതിനു പിന്നാലെ നടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നാണ് ജോഷി ജോസഫ് വെളിപ്പെടുത്തിയത്. രഞ്ജിത് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്നതിനാൽ ഹർജി കോടതി തീർപ്പാക്കി.

2013നു ശേഷമാണ് ഐപിസി 354–ാം വകുപ്പ് ജാമ്യമില്ലാ കുറ്റമാക്കിയത്. ബം​ഗാളി നടിയുടെ പരാതി കൂടാതെ കോഴിക്കോട് സ്വദേശിയായ യുവാവിന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്ന മറ്റൊരു കേസ് കൂടി രഞ്ജിത്തിനെതിരെയുണ്ട്. ഈ കേസിലും രഞ്ജിത്തിന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം യുവാവിനെ ബെംഗളൂരുവിൽ കൊണ്ടുപോയി അന്ന് താമസിച്ചിരുന്ന ഹോട്ടൽ കൊണ്ടുപോയി മൊഴിയെടുപ്പ് നടത്തിയിരുന്നു. പീഡനം ഏതു ഹോട്ടലിൽ വച്ചാണ് തടന്നതെന്ന് യുവാവിനു തിരിച്ചറിയാൻ പറ്റാത്തതിനെ തുടർന്നായിരുന്നു ഈ നടപടി. പിന്നീട് യുവാവ് ഹോട്ടൽ തിരിച്ചറിയുകയും ചെയ്തു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026