BREAKING NEWS

‘ആ ചിരിയിൽ തന്നെ ഒരു കുട്ടിത്തമുണ്ട്! ‘ ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നി‍‍ർത്തിക്കൊണ്ട് ബേസിൽ- നസ്രിയ കോമ്പോയുടെ ‘സൂക്ഷ്മദർശിനി’ ട്രെയിലർ; ചിത്രം നവംബർ 22ന് റിലീസിന്

· · 1 min read
Share: Copied!

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’യുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. അയൽവാസികളായ പ്രിയദർശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും.

നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം? എന്നൊരു ചോദ്യവും ട്രെയിലറിലുണ്ട്. ഹാപ്പി ഹവേർസ് എൻറർടെയ്ൻമെൻറ്സിൻറേയും, എ വി എ പ്രൊഡക്ഷൻസിൻറെയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായെത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സിനിമയുടേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്ന പ്രൊമോ സോങ് ‘ ദുരൂഹ മന്ദഹാസമേ… ‘ സോഷ്യൽ മീഡിയയിലടക്കം ട്രെൻഡിംഗായിരുന്നു. അതിനുപിന്നാലെ ഇപ്പോൾ ട്രെയിലറും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സർക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026
BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026
BREAKING NEWS
നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പ...
01 Nov 2026
BREAKING NEWS
'ചലോ ദില്ലി', ജനസാ​ഗരത്തിൽ പ്രകമ്പനം കൊണ്ട് ഡൽഹി; ' ഇത് ഭാരതത്തിന്‍റെ ശബ്‌ദം, ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും': രാഹുൽ ​ഗാന്ധി
01 Nov 2026