ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതി നിഷേധിച്ച് നേതൃത്വം.തൽക്കാലം മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിർദേശം നൽകിയതായാണ് വിവരം.
സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കൾ നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപി ഏറ്റെടുത്ത പുതിയ സിനിമ് പ്രോജക്റ്റുകൾ തുടർന്നേക്കില്ലെന്നാണ് സുചന.
നേരത്തെ രാഷ്ട്രീയത്തോടൊപ്പം സിനിമ അഭിനയവും തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾക്ക് അനുമതി ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.