കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി നിര്‍ണായക മൊഴി; തെരഞ്ഞെടുപ്പ് ഫണ്ടായി ആറ് ചാക്കുകളിലായാണ് പണം എത്തിച്ചതെന്ന് ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍: പാലക്കാടും ചേലക്കരയും വയനാട്ടിലും തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോള്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി ഗുരുതര വെളിപ്പെടുത്തല്‍. കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്ന് കേസിലെ സാക്ഷിയും ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറിയുമായ തിരൂര്‍ സതീഷ് ‘മീഡിയവണി’നോട് വെളിപ്പെടുത്തി. പാര്‍ട്ടി ഓഫിസിലാണ് കോടികള്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആറ് ചാക്കുകളിലായാണ് പണം ഓഫീസില്‍ എത്തിച്ചതെന്ന് സതീഷ് വെളിപ്പെടുത്തി. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണു കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് ഈ പണം കൈകാര്യം ചെയ്തതെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

”രാത്രി 11 മണി നേരത്താണ് പണം എത്തിയത്. ഓഫീസ് പൂട്ടാന്‍ നിന്നപ്പോള്‍ വൈകി അടച്ചാല്‍ മതിയെന്നു പറഞ്ഞിരുന്നു. പ്രചാരണ സാമഗ്രികള്‍ വരുന്നുണ്ടെന്നാണു പറഞ്ഞിരുന്നത്. സാധനം എത്തിയപ്പോള്‍ അതിനു വേണ്ട സഹായങ്ങളും ചെയ്തിരുന്നു. തലേന്നു രാത്രി പണം കൊണ്ടുവന്നപ്പോള്‍ എടുത്തുവയ്ക്കുകയും തൊട്ടടുത്ത ദിവസം രാവിലെ മുതല്‍ കാവല്‍നില്‍ക്കുകയും ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. പണം എവിടെനിന്നു വന്നതാണെന്ന കാര്യം പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളൊന്നും നേതാക്കള്‍ പറയാറില്ല. ജില്ലാ ഭാരവാഹികളാണു പണം കൈകാര്യം ചെയ്തിരുന്നത്.”
നവീന്‍ ബാബുവിനെതിരെ വീണ്ടും കളക്ടര്‍; പി പി ദിവ്യയെ സഹായിക്കാനോ? ഇത് ആരുടെ ബുദ്ധി!
പൊലീസ് വിളിച്ചപ്പോള്‍ മൊഴി കൊടുത്തിരുന്നുവെന്നും സതീഷ് പറഞ്ഞു. നേതാക്കന്മാര്‍ പറഞ്ഞതിന് അനുസരിച്ചാണു മൊഴി കൊടുത്തത്. കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് വിചാരണാഘട്ടത്തിലെത്തിയിട്ടില്ല. ആ സമയത്ത് യാഥാര്‍ഥ്യങ്ങള്‍ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുമുന്‍പ് കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം.

29 വര്‍ഷമായി ബിജെപി പ്രവര്‍ത്തകനാണ് ഞാന്‍. പഞ്ചായത്തുതലം മുതല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. കൊടകരയില്‍ കവര്‍ച്ച നടന്ന കാര്യം ഞാന്‍ അറിഞ്ഞിട്ടില്ല. തൊട്ടടുത്ത ദിവസം മാധ്യമവാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും സതീഷ് പറഞ്ഞു.

ദിവ്യയെ എന്തു വില കൊടുത്തും സിപിഎം സംരക്ഷിക്കും, നീ​തി​പൂ​ർ​ണ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കുമെന്ന് വിശ്വാസമില്ല, ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം: കെ സുധാകരൻ
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവര്‍ന്ന സംഭവം നടന്നത്. അപകടത്തില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയര്‍ന്നത്. പിന്നീട് മൂന്നരക്കോടി വരെ നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി. തൃശൂരില്‍നിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്. പണം കര്‍ണാടകയില്‍നിന്ന് എത്തിച്ചയാണെന്നും കണ്ടെത്തലുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7